ഇന്ത്യയിൽ ബെൻസിന്റെ വിൽപ്പനയിൽ തിരിച്ചടി

പുതിയ വർഷത്തിൽ വിൽപ്പനയിൽ മെഴ്സിഡസ് ബെൻസിന് തിരിച്ചടി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 3885 യൂണിറ്റുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4556 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.

ഇന്ത്യയിൽ 25 വർഷത്തെ പ്രവർത്തനം ഈ വർഷം പൂർത്തിയാക്കുകയാണ് ബെൻസ്. പുതിയ ഉത്പന്നങ്ങളുടെ കാര്യത്തിൽ ആവശ്യമായ നിക്ഷേപം നടത്തുമെന്ന് മെഴ്സിഡസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ മാർട്ടിൻ ഷെങ്ക് പറഞ്ഞു. എന്നാൽ ബി എം ഡബ്ള്യു, ആഡി എന്നീ കമ്പനികളെ അപേക്ഷിച്ച് ബെൻസാണ് വിൽപ്പനയിൽ മുമ്പിൽ.