'ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് '

4ജി ക്യാമ്പയിന്റെ ഭാഗമായി ഔട്ട്‌ഡോര്‍ ആക്റ്റിവേഷനുമായി ഐഡിയ. റോഡിലെ പെരുമാറ്റം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ചാണ് ഹോര്‍ഡിംഗുകളിലൂടെ ക്യാമ്പയിന്‍ നടത്തുന്നത്. കൊച്ചിയില്‍ ഐഡിയ സ്ഥാപിച്ചിരിക്കുന്നത് ലൈവ് ക്യാമറയോടു കൂടിയ മൊബൈല്‍ ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളാണ്.

ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് എന്ന് എഴുതിയ സന്ദേശങ്ങള്‍ കൊച്ചിയിലെ പ്രധാന ട്രാഫിക് സിഗ്‌നലുകളില്‍ ഉടനീളം ഇപ്പോള്‍ കാണാം. ഈ മൊബൈല്‍ ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളിലൂടെ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ ആളുകളെ ബോധവാന്മാരാക്കുകയാണ് ഐഡിയയുടെ ലക്ഷ്യം