സാമ്പത്തിക പ്രതിസന്ധി: ഡിസംബര്‍ മുതല്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും  മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്തും

വിപണിയില്‍ കടുത്ത മത്സരം കൂടാതെ സുപ്രീം കോടതി വിധിയെയും തുടര്‍ന്ന്, വന്‍തുക കുടിശ്ശികയുള്ള എയര്‍ടെലും ഐഡിയയും വോഡാഫോണും കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരക്കുകള്‍ ഡിസംബര്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍ അറിയിച്ചത്. തങ്ങളുടെ ബിസിനസിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ദ്ധന ആവശ്യമാണെന്ന് അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് തങ്ങള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ പുറത്തിറക്കിയ പ്രസ്താവനായില്‍ പറഞ്ഞു. സമാനമായ കാര്യം തന്നെയാണ് എയര്‍ട്ടെലും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.ഡിസംബര്‍ 1 മുതല്‍ തന്നെ നിരക്ക് വര്‍ദ്ധിപ്പിക്കുെമെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്.

സെല്ലുലാര്‍ കോളുകള്‍ക്ക് അധിക തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിയോ ഉപയോക്താക്കള്‍ക്ക് ഫലപ്രദമായ താരിഫ് വര്‍ദ്ധിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ വിലവര്‍ദ്ധന നടത്തുന്നത്.
അതേസമയം കഴിഞ്ഞ പാദത്തില്‍ ഇരു കമ്പനികളും വന്‍ നഷ്ടം പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് എയര്‍ടെലില്‍ നിന്നും വോഡഫോണില്‍ നിന്നുമുള്ള വിലവര്‍ദ്ധന പ്രഖ്യാപനം. രണ്ട് കമ്പനികള്‍ക്കും സര്‍ക്കാരിന് എജിആര്‍ പണമടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിട്ടതിനതിനെ തുടര്‍ന്ന്  രണ്ട് കമ്പനികളും ഒന്നിച്ച് 80,000 കോടി രൂപ അടയ്‌ക്കേണ്ട ഉത്തരവ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുപ്രീം കോടതിയില്‍ നിന്ന് വന്നു.

സെപ്റ്റംബര്‍ 30- ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍. എയര്‍ടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ താരിഫ് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്

Read more

നിലവില്‍ ഡാറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോണ്‍ ഐഡിയയുടെ താരിഫ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡാറ്റയോടു കൂടിയുള്ള റീച്ചാര്‍ജ് പായ്ക്കുകള്‍ ആരംഭിക്കുന്നത്. എയര്‍ടെലിന്റെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത് 24 രൂപയിലാണ്. ഡാറ്റയോടുകൂടിയുള്ള പ്ലാനുകള്‍ 35 രൂപ മുതലാണ് കമ്പനി നല്‍കുന്നത്.