ഭവനനിര്‍മ്മാണരംഗത്ത് പുതുമകളുമായി ബില്‍ടെക്ക് !


“എനിക്ക് ഇങ്ങനെ ഒരു വീടുവേണം

ഏതൊന്നിന്റെ വാതിലുകൾ മനുഷ്യനു മുന്നിൽ
അടയാത്തതാണോ ആ മധുശാല പോലൊന്ന്.

ഹൃദയങ്ങൾക്ക് വേലി കെട്ടാത്ത ആ മെഹ്ഫിലിൽ
സൗഹൃദത്തിന്റെ സൗരഭ്യം നിറയണം.
അത്തരമൊരു വീട് എനിക്ക് വേണം”

സഫർ ഗോരഖ് പൂരിയുടെ ഗസൽ ഷേറുകൾ പങ്കജ് ഉദാസിന്റെ ശബ്ദത്തിൽ കാറ്റിലൊഴുകുമ്പോൾ അവ കാല്പനികവരികളാണെങ്കിൽത്തന്നെയും കേൾവിക്കാർ ഭാവനയിൽ തങ്ങളുടെ സ്വപ്നഭവനങ്ങൾ കണ്ടു. അവർ സങ്കൽപ്പത്തിൽ ആയിരം ഡിസൈനുകൾ വരച്ചിട്ടു. വെട്ടിത്തിരുത്തി. വീണ്ടും പണിതു.

ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ദീർഘനാളത്തെ കഠിനാദ്ധ്വാനത്തിനുശേഷം അത് പൂർത്തീകരിക്കുമ്പോൾ സങ്കൽപ്പത്തിനൊത്ത ഒന്നാക്കിയെടുക്കാൻ ഏറെ ദിനരാത്രങ്ങൾ പര്യാലോചനകളും അഴിച്ചുപണിയലുകളുമായി കഴിച്ചുകൂട്ടുന്നു. ഒടുവിൽ എവിടെയോ വിട്ടുവീഴ്ചകൾ ചെയ്ത് പൂർത്തിയാക്കുന്നു.

മനസ്സിൽ കാണുന്നതെന്തോ അതിൽ ചോർച്ച വരുത്താതെ സ്വപ്നഭവനങ്ങൾ പടുത്തുയർത്തിയ കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആണ് ബിൽടെക്. വർഷങ്ങളായി കൺസ്ട്രക്ഷൻ, ഫെയ്‌സെയ്‌ഡ്, ഇന്റീരിയർ, മെയിന്റനൻസ് മേഖലയിൽ വിജയമുദ്ര പതിപ്പിച്ച്‌ മുന്നേറുന്ന എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, നിർമ്മാണമേഖലയുടെ വിവിധ വശങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച “360 ഡിഗ്രി സൊല്യൂഷൻ” പ്രദാനം ചെയ്യുന്ന കമ്പനി.

പ്രാരംഭകാലമായ 2013 മുതൽ ഇന്നുവരെ പൂർത്തിയാക്കിയ നൂറുകണക്കിന് പ്രോജക്ടുകൾ ഓരോന്നും പരിശോധിച്ചാൽ ഓരോ നിർമ്മിതിക്കുമായി ചെലവഴിച്ച ബൗദ്ധീകവും ശാരീരികവുമായ അദ്ധ്വാനവും സൗന്ദര്യശാസ്ത്രപരമായ തികവും നേരിൽ വായിച്ചെടുക്കാൻ സാധിക്കും. പരമ്പരാഗതമായ മനോഹാരിത എഴുന്നു നിൽക്കുന്നതും നൂതനഡിസൈനുകളുടെ മകുടോദാഹരണങ്ങളുമായ നിരവധി എടുപ്പുകൾ ബിൽടെക്കിന്റെ സമഗ്രത വിളിച്ചോതുന്നു.

പ്രീമിയം കൺസ്ട്രക്ഷൻ കൾച്ചർ
ഒരു കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ അതിൽ ഭാഗഭാക്കാകുന്ന നിരവധി ഘടകങ്ങളുണ്ട്. ആവർത്തനം, പുതുമ, സാമ്പത്തിക വശം, ഉപയുക്തത അങ്ങനെ പലതും. സ്റ്റീരിയോ ടൈപ്പുകൾ ഒരേ സമയം അനുഗ്രഹവും ബാദ്ധ്യതയുമാണെന്നു പറയാറുണ്ട്. പുതുമക്കുവേണ്ടിയുള്ള പരിശ്രമം അനാവശ്യമായ വ്യയത്തിലും അബദ്ധത്തിലും കലാശിക്കാറുമുണ്ട്. ഇത്തരം കാര്യങ്ങളെ മുഴുവൻ പഠിച്ചതിനുശേഷമുള്ള നിർമ്മിതികൾ മാത്രമേ വിജയസ്തംഭങ്ങളാകുന്നുള്ളൂ. “വൈദ്യന്റെ അബദ്ധം കുഴിച്ചുമൂടപ്പെടും, തച്ചന്റേത് കൂനകൂടിക്കിടക്കും” എന്നൊരു ചൊല്ലുണ്ടായിരുന്നു പാശ്ചാത്യരുടെ ഇടയിൽ.

പ്രീമിയം ഗുണനിലവാരം വിൽക്കാൻ കഴിയുന്ന നിർമ്മിതികൾ മാത്രമാണ് ബിൽടെക്ക് ഏറ്റെടുക്കുന്നത്. കെട്ടിടത്തിന്റെ ഉറപ്പിന്റെയോ ഭംഗിയുടെയോ ഉപയുക്തതയുടെയോ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല എന്നുതന്നെയാണ് അതിനർത്ഥം. ബിൽടെക്കിന്റെ സിഇഒ ആയ ബിനോയ് തോമസ്സ് പറയുന്നു. ഉപഭോക്താവ് മുടക്കുന്ന പണത്തിന് തത്തുല്യമായതാണ് ലഭിക്കുന്നത്. ഏതൊരു അളവുകോലിലും അതിനു താഴെയാകില്ല എന്ന ഉറപ്പാണ് ബിൽടെക് നൽകുന്നത്.

ലെയ്‌സണിംഗ്
പരിഷ്കൃത സമൂഹമായ നമ്മൾ നമുക്കുവേണ്ടിത്തന്നെ നിർമ്മിച്ച നിരവധി നിയമങ്ങളനുസരിച്ചാണ്ണ് ജീവിക്കുന്നത്. താമസത്തിനോ മറ്റാവശ്യങ്ങൾക്കോ വേണ്ടി പണിയുന്ന കെട്ടിടത്തിന്റെ നിയമവശങ്ങൾ സാങ്കേതികത പ്രായോഗികസൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഉടമയ്ക്ക് എപ്പോഴും ബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെയാണ് കെട്ടിടം സ്ഥിതി ചെയ്യേണ്ട ഭൂമി തീരുമാനിക്കുന്ന ഘട്ടം മുതൽക്കുള്ള എല്ലാ കാര്യങ്ങളും ബിൽടെക് ഏറ്റെടുക്കുന്നത്. നിർമ്മാണം തുടങ്ങിയതിനുശേഷം നിയമക്കുരുക്കിൽ പെട്ട് മുടങ്ങിപ്പോയിട്ടുള്ള നൂറു കണക്കിന് കെട്ടിടങ്ങൾ നമ്മുടെ നഗര-ഗ്രാമങ്ങളിൽ കാണാൻ സാധിക്കും. കോടിക്കണക്കിന് മൂല്യമുള്ള സമ്പത്താണ് ഇങ്ങനെ ലാപ്‌സായി ആർക്കും പ്രയോജനമില്ലാത്ത കാടുകയറിയും മൃഗങ്ങളുടെ വാസസ്ഥലങ്ങളായും കിടക്കുന്നത്. മാറിമാറിവരുന്ന നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കാത്തതുകൊണ്ടോ ചതിവിൽ പെടുന്നതുകൊണ്ടോ ഒക്കെ സംഭവിക്കുന്നതാണിത്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാണ് ബിൽടെക്കിന്റെ ലെയ്‌സണിംഗ് വിഭാഗം ദത്തശ്രദ്ധമായിരിക്കുന്നത്. നിയമവിദഗ്ധരുടെയും അഡ്‌വൈസേഴ്‌സിന്റെയും സേവനം എപ്പോഴും ഉപഭോക്താവിന് ലഭ്യമാണ്.

പ്രസ്തുത ഭൂമിയുടെ മേൽ സർക്കാരിന്റെ “ഭൂപതിവ് നിയമങ്ങൾ” (Land Assignment Acts) പ്രകാരമുള്ള എന്തെങ്കിലും ബാദ്ധ്യതകളോ വിലക്കുകളോ നിയമപ്രശ്നങ്ങളോ ഉണ്ടോ എന്നത് ഭൂമി വാങ്ങുന്നതിനു മുൻപുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. 1895 ലെ ലാൻഡ്‌ ഗ്രാന്റ്സ് ആക്ട് മുതൽ 1950, 1957, 1960, 1971 കാലത്തെല്ലാം ഭൂസംബന്ധമായ നിരവധി നിയമങ്ങളും സങ്കീർണ്ണമായ ചട്ടങ്ങളും നമ്മുടെ നാട്ടിൽ നിലവിൽ വന്നിട്ടുണ്ട്. അത് പ്രകാരമുള്ള സൂക്ഷ്മവശങ്ങൾ പരിശോധിച്ചതിനു ശേഷമേ ഏത് ഇടപാടിലും പങ്കാളികളാകാൻ പാടുള്ളൂ.

കൂടാതെ ഭൂമി വാങ്ങുന്നതിനുള്ള വായ്പ ലഭ്യമാക്കുന്നതിന് പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച് ഡി എഫ് സി, കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുമായി ബിൽടെക് ഉറ്റബന്ധം പുലർത്തുന്നു. കൃത്യമായ രേഖകൾ കൈവശമുണ്ടെങ്കിൽ ആർക്കും വളരെ വേഗത്തിൽ ക്ളീൻ ചിറ്റ് ഉള്ള ഭൂമി സ്വന്തമാക്കാം.

ഫെയ്‌സെയ്‌ഡും മെയിന്റനൻസും
കെട്ടിടത്തിന്റെ ബാഹ്യരൂപം ലക്ഷണമൊത്തതാക്കി ചിത്രണം ചെയ്യുകയാണ് ഫെയ്‌സെയ്‌ഡ് വിഭാഗം ചെയ്യുന്നത്. കല്ല്, ഗ്ളാസ്സ്‌, മരം, ലോഹം ഇവ ഉപയോഗിച്ചുകൊണ്ട് പുതുമയാർന്ന നിരവധി കെട്ടിടങ്ങളുടെ മുഖപ്പ് ബിൽടെക്കിന്റെ കലാപരതയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാൻ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. കേരളത്തിലെ അപൂർവ്വം ഫെയ്‌സെയ്‌ഡ് കൺസൾട്ടന്റുമാരിൽ ഒന്നാണ് ബിൽടെക്. ബില്ഡിങ്ങിന്റെ സ്ട്രക്ച്ചറും കാലാവസ്ഥയും ഫെയ്‌സെയ്‌ഡ് തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

ഭംഗിക്കുവേണ്ടി മാത്രമല്ല, സൂര്യതാപം, മഴ, പൊടിപടലങ്ങൾ ഇവയില്നിന്നെല്ലാം വീടിനെ സംരക്ഷിക്കാൻ തക്കവണ്ണം ഗ്ലാസ്സും മരവും ലോഹവും കൊണ്ടുണ്ടാക്കിയ ബാഹ്യ കവചങ്ങളാണ് മുഖപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. പഴമയുടെ പ്രൗഢി നിലനിർത്തുന്ന പരമ്പരാഗത ഡിസൈനുകൾ മുതൽ നൂതനമായ (Contemporary) ഡിസൈനുകൾ വരെ ഉടമയുടെ താത്പര്യപ്രകാരം ചെയ്യുന്നു. അനാവശ്യമായി പണം ചെലവാക്കിക്കുക എന്നതല്ല. ആവശ്യത്തിനുമാത്രം ചെലവഴിച്ച് അതിന്റെ മൂല്യത്തിനൊത്ത ഫലം അന്തിമഫലത്തിൽ കാണിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.വാണിജ്യസ്ഥാപനങ്ങൾ, മാളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ ഇവയുടെയെല്ലാം അലങ്കാര ജോലികൾക്കായി എ സി പി ക്ലാഡിംഗുകൾ ഉപയോഗിക്കുന്നു. താമസത്തിനായുള്ള കെട്ടിടങ്ങൾക്കു മുതൽ അംബരചുംബികൾക്കുവരെ ഏറ്റവും ഗുണനിലവാരമുള്ള സാമഗ്രികൾ ബിൽടെക്കിന്റെ വർക്കുകളിൽ കാണാം.

ലോകപ്രശസ്ത അമേരിക്കൻ ആർക്കിടെക്റ്റായ ബാക്ക് മിൻസ്റ്റർ ഫുള്ളർ ഒരിക്കൽ തുറന്നുപറഞ്ഞത് ” ഒരു (ആർക്കിടെക്ച്ചറൽ) പ്രോബ്ലം പരിഹരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അതിന്റെ സൗന്ദര്യപരതയെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ പണി പൂർത്തിയായിക്കഴിയുമ്പോൾ ആ പരിഹാരത്തിന്റെ സൗന്ദര്യമില്ലായ്മയെക്കുറിച്ച് വ്യാകുലപ്പെടുന്നു.” എന്നാണ്. ഇത് ദൈനംദിനം നമ്മൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെക്കുറിച്ചും പ്രസക്തമായ ഒരു വാക്യമാണ്.

മുഖ്യ ഉപയുക്തത (Principal Utility) ആണ് ഒരു കെട്ടിടനിർമ്മിതിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ വിഷയം. അതിനാവശ്യമുള്ള സൗകര്യങ്ങളെല്ലാം പൂർത്തിയായിക്കഴിയുമ്പോൾ സ്വസ്ഥമായ ഉപയുക്തത, സംതൃപ്തി നിലനിർത്താൻ വേണ്ടുന്നതായ ചിലത് വിസ്മരിക്കപ്പെട്ടു പോകുന്നുണ്ടാകാം. വിഭവസമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന വിശാലമായ റെസ്റ്റോറന്റിന് നിന്നുതിരിയാൻ ഇടമില്ലാത്ത കുടുസ്സായ വാഷ്‌റൂം (Toilet) ഉണ്ടായാലുള്ള അവസ്ഥ എന്താണ് ? ഇവിടെയാണ് മുൻഗണന പിന്നിൽ നിന്നും തുടങ്ങേണ്ട ആവശ്യകത വരുന്നത്. (Your priorities aren”t what you say. They are revealed by how you live)

മെയിന്റനൻസും പ്രധാനപ്പെട്ടതാണ്. വീടിന്റെ ഭംഗി നിലനിർത്തുന്ന ഫെയ്‌സെയ്ഡിന് സമയാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ചില വസ്തുക്കൾക്ക് അതാവശ്യം വരില്ലെങ്കിലും ലോലമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച മുഖപ്പുകൾക്ക് കൃത്യമായ പരിപാലനം ആവശ്യമായി വരും. ലോകനിലരത്തിലുള്ള ബ്രാൻഡുകളുടെ കൺസ്ട്രക്ഷനോടൊപ്പം മെയിന്റനൻസും ബിൽടെക്ക് ഏറ്റെടുത്തിട്ടുണ്ട്.

റെസിഡൻഷ്യൽ ബിൽഡിംഗുകൾ മാത്രമല്ല, ഫാക്ടറികൾ, വെയർ ഹൗസുകൾ, ഷോറൂമുകൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങി ഏത് നിർമ്മാണ മേഖലയിലും ബിൽടെക് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങൾ
വർക്ക് സൈറ്റിൽ ലോകനിലവാരത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങളാണ് ബിൽടെക് പിന്തുടരുന്നത്. ജോലിക്കാർക്കും മേൽനോട്ടക്കാർക്കും സന്ദർശകർക്കും പരിപൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങൾ ഓരോ സൈറ്റിലും നിർബന്ധമാണ്.

അപ്‌ഡേറ്റ്സ്
വിദേശത്ത് അല്ലെങ്കിൽ ദൂരെയിരിക്കുന്ന കെട്ടിടം ഉടമകൾക്ക് നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും കാണുന്നതിനായി ഓൺസൈറ്റ് സിസി ക്യാമറ സൗകര്യപ്പെടുത്തുന്നു. കൂടാതെ നിർമ്മാണത്തിന്റെ പുരോഗതി ചർച്ച ചെയ്യുന്നതിന് ആഴ്ചയിലൊരിക്കലോ ആവശ്യപ്രകാരമോ ഓൺലൈൻ മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്.

സുതാര്യതാനയത്തിനുള്ള അംഗീകാരം
താമസത്തിനും ബിസിനസ്സിനും മറ്റേത് ആവശ്യത്തിനുമാകട്ടെ നിർമ്മിതികൾ കോസ്റ്റ് എഫ്ഫക്റ്റീവ് ആയിരിക്കണമെന്നതും ഉടമസ്ഥൻ ഉദ്ദേശിക്കുന്ന സമയത്തുതന്നെ പൂർത്തിയാക്കിയിരിക്കണം എന്നതിലും ബിൽടെക് പ്രതിജ്ഞാബദ്ധമാണ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച, ഹിഡ്ഡൻ ചാർജ്ജസ് തുടങ്ങിയ പരാതികൾ ഒന്നും തന്നെ ഒരു ഇടപാടുകാരിൽ നിന്നും കേൾക്കേണ്ടിവരാത്തതാണ് കമ്പനിയുടെ വിജയം. തുറന്ന സമീപനം പിന്തുടരുന്ന ബിൽടെക്കിന്റെ പരസ്യം ഉപഭോക്താക്കളുടെ തൃപ്തിയുള്ള വാക്കുകളാണെന്ന് ബിനോയ് തോമസ്സ്.

ഫ്യൂച്ചറിസ്റ്റിക്
തിയറിറ്റിക്കൽ ഫിസിക്സ് എന്നൊരു ശാസ്ത്രശാഖയുണ്ട്. ഭൗതീക ശാസ്ത്ര വളർച്ചയുടെ വേഗത കണക്കാക്കുകയും ഭാവിലോകം എങ്ങനെയായിരിക്കുമെന്ന് ശാസ്ത്രീയമായി പ്രവചിക്കുന്നവരാണ് തിയററ്റിക്കൽ ഫിസിസിസ്റ്റുകൾ. ഇന്ന് മനുഷ്യന് സാധ്യമായിട്ടുള്ള പലതും ഒരു നൂറ്റാണ്ടുമുമ്പ് ചിന്തിക്കാൻ പോലും കഴിയാത്തവയായിരുന്നു. ശാസ്ത്ര-സാങ്കേതിക വളർച്ചയുടെ വേഗത്തിനൊപ്പം ഓടുന്ന ഒന്നാണ് നിർമ്മാണ മേഖലയും. അതുകൊണ്ടുതന്നെ സമീപഭാവിയിലെങ്കിലും വരാൻ പോകുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ കഴിയുംവണ്ണമായിരിക്കണം ഓരോ നിർമ്മിതിയും. ” ഇന്നലെയിൽ നിന്നും കിട്ടിയ അറിവുകൊണ്ട് നാളെ എന്തെന്നറിയാതെ ഇന്നിനുവേണ്ടി നിർമ്മിക്കുന്നതാണ് ഭവനം” ബ്രിട്ടീഷ് ആർക്കിടെക്ടായ നോർമാൻ ഫോസ്‌റ്ററുടെ വാക്കുകൾ ഇവിടെ ഓർമ്മിക്കാം.

കോവിഡ് മഹാമാരി പടർന്നുപിടിച്ച് പല ബിസിനസ്സുകളും ഇഴയുന്ന ഇക്കാലത്തും തങ്ങളുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയ്ക്ക് ഒരു കുറവും വരാതെ മുൻനിരയിൽ നിൽക്കുന്നു എന്നത് ബിൽടെക്കിന്റെ കെട്ടുറപ്പിന്റെയും വിശ്വാസ്യതയുടെയും കർമ്മശേഷിയുടെയും തെളിവാണ്.

Make Life Easy എന്ന മന്ത്രവുമായി പ്രയാണം ചെയ്യുന്ന ലോകത്ത് വരുംകാല കേരളത്തിന്റെ നിർമ്മാണ വ്യവസായ ബിസിനസ്സ് മേഖലയിൽ ഗണ്യമായ പങ്ക് “നിങ്ങൾ വലിയ സ്വപ്‌നങ്ങൾ കാണൂ.. ഞങ്ങളത് സാക്ഷാത്കരിക്കാം” എന്ന വാഗ്ദാനവുമായി മുന്നേറുന്ന ബിൽടെക്കിന് ഉണ്ടായിരിക്കും എന്നതിൽ സംശയമില്ല.

OFFICE ADDRESS

BT Integrated Solutions Pvt. Ltd.
46/2299C, 2nd Floor,
Chakkaraparambu Road,
Near Holiday Inn,
Cochin, Vennala.

Email:
builttechcochin@gmail.com
jubin@builttech.in

Visit us:
www.builttech.in

Read more

Tel:
+91 9847698666
+91 90720 99777