ബോണസ് ഷെയറുകള്‍ നേടിയെടുക്കാം, അടുത്തയാഴ്ചയിലെ ഓഹരി നിക്ഷേപങ്ങള്‍ ഈ ആറ് കമ്പനികളിലേക്കാവട്ടെ

 

 

ഓഹരി വിപണിയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും അസ്ഥിരമായ മാസങ്ങളിലൊന്നാണ് 2022 ഓഗസ്റ്റ്. അന്തര്‍ദേശീയവും ആഭ്യന്തരവുമായ പല കാരണങ്ങളുമുണ്ട് ഈ അസ്ഥിരതയ്ക്ക് പിന്നില്‍. ദ്രുതഗതിയിലുള്ള തിരിച്ചുവരവില്‍ നിഫ്റ്റി സൂചിക ഏതാണ്ട് 18,000 ല്‍ എത്തിയെങ്കിലും അധികം താമസിയാതെ ചെറിയ ഇടിവും കാണിച്ചു. ബോണസ്, ഡിവിഡന്റ് ഓഹരികളില്‍ നേട്ടത്തിലേക്കുള്ള ഓഹരി വിപണിയുടെ പോക്ക് സെപ്റ്റംബര്‍ 22 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ബോണസ് ഷെയറുകള്‍ നേടാന്‍ നിങ്ങള്‍ക്ക് അടുത്ത ആഴ്ചകളില്‍ വാങ്ങാവുന്ന ആറ് ഷെയറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ബജാജ് ഫിന്‍സര്‍വ്:

വിപണിയില്‍ വലിയ സ്റ്റോക്കാണ് ബജാജ് ഫിന്‍സര്‍വിന്റേത്. ബജാജ് ഗ്രൂപ്പിനു കീഴിലുള്ള നിരവധി സാമ്പത്തിക ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകളിലൂടെ കുടുംബത്തെയും സ്വത്തുവകകളെയും സംരക്ഷിക്കല്‍, സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഈ കമ്പനിയ്ക്ക് നിരവധി ഉപഭോക്താക്കളുണ്ട്.

ബജാജിന്റെ ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ (ട്രേഡ് ചെയ്യപ്പെടുന്ന കമ്പനിയുടെ ഓഹരി വിപണിയിലെ ഓഹരികളുടെ ആകെ മൂല്യം) 274054 കോടിരൂപയാണ്. നിലവിലെ മാര്‍ക്കറ്റ് വില 17,206. 1:1 എന്ന അനുപാതത്തിലാണ് ഈ ഓഹരി ബോണസ് ഷെയറുകള്‍ നല്‍കുന്നത്. അതായത് സ്വന്തമാക്കുന്ന ഓരോ ഷെയറിനും ഒരു ഷെയര്‍ ബോണസ് ആയി ലഭിക്കും.

ഗെയില്‍ ലിമിറ്റഡ്

കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള കമ്പനിയാണ് ഗെയില്‍. ഒരു സംയോജിത പ്രകൃതി വാതക കമ്പനി. കമ്പനിക്ക് 2300 കിലോമീറ്ററിലേറെ എല്‍.പി.ജി പൈപ്പ് ലൈനുകളും 11500 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ് ലൈനുകളും ആറ് എല്‍.പി.ജി ഗ്യാസ് പ്രോസസിങ് യൂണിറ്റുകളും ഒരു പെട്രോകെമിക്കല്‍സ് സൗകര്യവുമുണ്ട്.

ഗെയിലിന്റെ മാര്‍ക്കറ്റ് ക്യാപ് 60754 കോടി യാണ്, നിലവിലെ മാര്‍ക്കറ്റ് വില 92.4 രൂപയും. 1:2 എന്ന അനുപാതത്തില്‍ ഗെയില്‍ ഓഹരിയുടെ ബോണസ് ഷെയറുകള്‍ ലഭിക്കും. അതായത് വാങ്ങുന്ന രണ്ട് ഷെയറിന് ഒരു ഷെയര്‍ ബോണസായി ലഭിക്കുമെന്നര്‍ത്ഥം.

ആര്‍.ഇ.സി ലിമിറ്റഡ്

കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴിലുള്ള കമ്പനിയാണിത്. ഊര്‍ജ രംഗത്ത് ഉല്പാദനം മുതല്‍ വിതരണം വരെയുള്ള മുഴുവന്‍ ശൃംഖലയിലെയും പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഈ കമ്പനിയാണ്.

ഓഹരിവിപണിയിലെ ഈ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 27,741 കോടിയും ഓഹരിയുടെ വില 105 രൂപയുമാണ്. 1:3 അനുപാദത്തിലാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. അതായത് ഓരോ മൂന്ന് ഷെയറുകള്‍ക്കും ഒരു ബോണസ് ഷെയര്‍ എന്ന തരത്തില്‍.

സൊണാട സോഫ്റ്റ് വെയര്‍ ലിമിറ്റഡ്

ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കള്‍ക്ക് ഐ.ടി സേവനങ്ങളും കണ്‍സര്‍ട്ടിങ്ങും സൊലൂഷന്‍സും വാഗ്ദാനം ചെയ്യുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയാണ് സൊണാട്ട സോഫ്റ്റുവെയര്‍ ലിമിറ്റഡ്. യു.എസ്.എ, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലാകെ വ്യാപിച്ചു കിടക്കുകയാണ് ഈ കമ്പനിയുടെ ഉപഭോക്താക്കള്‍.

8209 കോടി രൂപയാണ് ഈ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്. 586 രൂപയാണ് ഷെയറിന്റെ മാര്‍ക്ക് വില. 1:3 എന്ന അനുപാതത്തിലാണ് ഈ ഓഹരി ബോണസ് ഷെയറുകള്‍ നല്‍കുന്നത്.

എ.എന്‍.ജി ലൈഫ് സയന്‍സസ് ഇന്ത്യ ലിമിറ്റഡ്:

ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിലും വിപണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് എ.എന്‍.ജി ലൈഫ്സയന്‍സസ്.

ഈ ഓഹരിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 232 കോടി രൂപയാണ്. നിലവിലെ മാര്‍ക്കറ്റ് പ്രൈസ് 179 രൂപയുമാണ്. 1:4 അനുപാതത്തിലാണ് ഈ സ്റ്റോക്ക് ബോണസ് ഷെയറുകള്‍ നല്‍കുന്നത്.

പോണ്ടി ഓക്സൈഡ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ്:

പലവിധത്തിലുള്ള ലെഡ് സ്‌ക്രാപ്പുകളെ ലോഹസങ്കരങ്ങളായും ലെഡുകളായും മാറ്റുന്ന പ്രവര്‍ത്തനമാണ് ഈ കമ്പനിയില്‍ നടക്കുന്നത്. ലെഡ് ബാറ്ററി സ്‌ക്രാപ്പുകള്‍ ഉപയോഗിച്ച് സെക്കന്ററി ലെഡ് ലോഹങ്ങള്‍ നിര്‍മ്മിക്കുകയും അവ പ്യുവര്‍ ലെഡ് ലോഹസങ്കരങ്ങളായും സ്പെസിഫിക് ലെഡായും രൂപാന്തരപ്പെടുത്തുകയും ചെയ്യും.

617 കോടി രൂപയാണ് സ്റ്റോക്ക്മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍. 1,061 രൂപയാണ് നിലവിലെ മാര്‍ക്കറ്റ് പ്രൈസ്. 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്.