ബിഎഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തിരുവനന്തപുരത്ത് രണ്ട് ഡീലര്‍ഷിപ്പ് ഫെസിലിറ്റികള്‍ ഉദ്ഘാടനം ചെയ്യുന്നു

  • ബിഎഡബ്ല്യു, ബിഎഡബ്ല്യു മോട്ടോറാഡ് എന്നിവയെ ഇവിഎം (EVM) ഓട്ടോക്രാഫ്റ്റ് ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ പ്രതിനിധീകരിക്കുന്നു
  • തിരുവനന്തപുരത്തെ ഏറ്റവും വലിയ ബിഎഡബ്ല്യു ഷോറൂമും സര്‍വീസ് ഫെസിലിറ്റിയും
  • ബിഎഡബ്ല്യു ഫെസിലിറ്റി നെക്‌സ്റ്റ് (NEXT) ഫ്രെയിംവര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ കേരളത്തിലെ അഞ്ചാമത്തെ ഫെസിലിറ്റി
Advertisement

ബിഎഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ഇന്ന് ബിഎഡബ്ല്യു ഫെസിലിറ്റി നെക്‌സ്റ്റ് തിരുവനന്തപുരത്ത് അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഏറ്റവും വലിയ സെയില്‍സ്, സര്‍വീസ് ഫെസിലിറ്റിയില്‍ ബിഎഡബ്ല്യു, ബിഎഡബ്ല്യു മോട്ടോറാഡ് എന്നിവയെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ഇവിഎം ഓട്ടോക്രാഫ്റ്റാണ്. ബിഎഡബ്ല്യു ഫെസിലിറ്റി നെക്‌സ്റ്റ് ഫ്രെയിംവര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പുതിയ ഫെസിലിറ്റിയില്‍ ബിഎഡബ്ല്യു കാറുകളുടെയും ബിഎഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളുകളുടെയും എക്സ്‌ക്ലൂസീവ് ശേഖരം ഉണ്ടാകും.

സര്‍വെ നമ്പര്‍. 947, കടകംപിള്ളി വില്ലേജ്. കരിക്കമുരി, വഞ്ചിയൂര്‍, തിരുവനന്തപുരംഎന്ന മേല്‍വിലാസത്തിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. അതേസമയം സര്‍വീസ് ഫെസിലിറ്റി പ്രവര്‍ത്തിക്കുന്നത് പ്ലോട്ട് നമ്പര്‍. 39, കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയ, കൊച്ചുവേളി, തിരുവനന്തപുരം, കേരള എന്ന മേല്‍വിലാസത്തിലാണ്. ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ ഡീലര്‍ പ്രിന്‍സിപ്പല്‍ സാബു ജോണിയാണ് ഡീലര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത്.

ബിഎഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ,’ഉപഭോക്തൃ കേന്ദ്രീകൃതമായ അത്യാധുനിക ഡീലര്‍ഷിപ്പ് ഫെസിറ്റിലികള്‍ അവതരിപ്പിക്കുന്നതിലൂടെ ബിഎഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ദൃഢതയുള്ള നൂതന രീതികളാണ് ഈ മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വലുതും ചെറുതുമായ നഗരങ്ങളിലായി 10 അള്‍ട്രാ മോഡേണ്‍ ഡീലര്‍ഷിപ്പ് ഫെസിലിറ്റികള്‍ അവതരിപ്പിച്ചു കൊണ്ട് 2020-ല്‍ ഞങ്ങളുടെ ഡീലര്‍ നെറ്റ്വര്‍ക്ക് ഞങ്ങള്‍ ഗണ്യമായ തരത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവിഎം ഓട്ടോക്രാഫ്റ്റ് ബിഎഡബ്ല്യുവിന്റെ വിശ്വസ്ത പാര്‍ട്ണറാണ്, തിരുവനന്തപുരത്തെ ബിഎഡബ്ല്യു ഫെസിലിറ്റി നെക്‌സ്റ്റ് ഫ്രെയിംവര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഡീലര്‍ഷിപ്പ് അവതരിപ്പിച്ചു കൊണ്ട് ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കിയിരിക്കുന്നു.

വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണികളില്‍ ഒന്നായ കേരളത്തിലെ ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് പുതിയ ഫെസിലിറ്റികള്‍. ബിഎഡബ്ല്യു, ബിഎഡബ്ല്യു മോട്ടോറാഡ് എന്നിവ ഒരിടത്താക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ തന്നെ സമഗ്രമായ ബ്രാന്‍ഡ് എക്സ്പീരിയന്‍സ് ആസ്വദിക്കാന്‍ സാധിക്കും’.

ഇവിഎം ഓട്ടോ ക്രാഫ്റ്റിന്റെ ഡീലര്‍ പ്രിന്‍സിപ്പലായ സാബു ജോണി പറഞ്ഞു ‘ബിഎഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുമായുള്ള സഹകരണത്തില്‍ ഇവിഎം ഓട്ടോക്രാഫ്റ്റിന് വലിയ അഭിമാനമുണ്ട്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ബിഎഡബ്ല്യു ഫെസിലിറ്റി നെക്‌സ്റ്റ് സജ്ജീകരിച്ചു കൊണ്ട് ബിഎഡബ്ല്യുവിനെയും ബിഎഡബ്ല്യു മോട്ടോറാഡിനെയും പ്രതിനിധീകരിക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷത്തിന് അതിരില്ല. ആകര്‍ഷകവും ഡൈനാമിക്കുമായ രണ്ട് ബ്രാന്‍ഡുകളെ സവിശേഷമായൊരു ഫോര്‍മാറ്റിലൂടെ ഒരിടത്താക്കുമ്പോള്‍, അതിന് നല്‍കാന്‍ കഴിയുന്നത് സമാനതകളില്ലാത്ത അനുഭവമായിരിക്കും. വിപണിയെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള അറിവ് പ്രയോജനപ്പെടുത്തി വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ വിപണിയിലെ ലക്ഷ്വറി ഓട്ടോമൊബൈല്‍ സെഗ്‌മെന്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ഞങ്ങളുടെ ഉപഭോക്താക്കളെ വര്‍ദ്ധിത ഊര്‍ജ്ജത്തോടെ സേവിക്കുകയും ചെയ്യുന്നത് തുടരും’.

14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോറൂമാണിത്. അഞ്ച് ബിഎഡബ്ല്യു കാറുകളുടെ ഡിസ്‌പ്ലേ, ബിഎഡബ്ല്യു പ്രീമിയം സെലക്ഷനില്‍ മൂന്ന് കാറുകളുടെ ഡിസ്‌പ്ലേ, ബിഎഡബ്ല്യു ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അറിയാനായി ഉപഭോക്താക്കളെ അനുവദിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി സംവിധാനമുള്ള എക്സ്പീരിയന്‍സ് സോണ്‍ എന്നിവയുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യാര്‍ത്ഥം കാര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന തരത്തില്‍ കാര്‍ കോണ്‍ഫിഗറേറ്ററോടെ വലിയ സ്‌ക്രീനില്‍ ഇന്ററാക്റ്റീവ് വെര്‍ച്വല്‍ പ്രോഡക്റ്റ് പ്രസന്റേഷന്‍ ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്.

ബിഎഡബ്ല്യു മോട്ടോറാഡ് വിഭാഗത്തില്‍ എക്സ്‌ക്ലൂസീവായി 6 മോട്ടോര്‍സൈക്കിളുകളും ഏറ്റവും പുതിയ ലൈഫ്സ്‌റ്റൈല്‍, ആക്സസറികളുടെ കളക്ഷനും ഡിസ്‌പ്ലേ ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു കപ്പ് കോഫി ആസ്വദിക്കാനും സെയില്‍സ് എക്‌സിക്യൂട്ടീവുകളുമായി ബിഎഡബ്ല്യു വാഹനം സ്വന്തമാക്കുന്നതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യാനും ഈ ഫെസിലിറ്റിയിലെ റിലാക്‌സ്ഡ് ആംബിയന്‍സ് സഹായിക്കുന്നു.

21,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് സ്റ്റേറ്റ് ഓഫ് ദ് ആര്‍ട്ട് വര്‍ക്ക്ഷോപ്പ്. ഇവിടെ അഞ്ച് മെക്കാനിക്കല്‍ സര്‍വീസ് ബേകള്‍, നാല് പെയിന്റ്, ബോഡി ഷോപ്പ് ബേകള്‍ എന്നിവയുണ്ട്. വര്‍ക്ക്ഷോപ്പില്‍ ഏറ്റവും പുതിയ ഉപകരണങ്ങളും ബിഎഡബ്ല്യു ലൈഫ്സ്‌റ്റൈല്‍, ആക്സസറികള്‍ എന്നിവയുമുണ്ട്. നിലവിലുള്ള ബിഎഡബ്ല്യു ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ സര്‍വീസ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. ഇഷ്ടമുള്ള തീയതിയും സമയവും തിരഞ്ഞെടുത്ത് ആവശ്യമുള്ള സര്‍വീസിന്റെയും പിക്ക് അപ്പ്, ഡ്രോപ്പിന്റെയും വിശദാംശങ്ങളും നല്‍കിയാല്‍ മാത്രം മതി.

സര്‍വീസ് കോസ്റ്റ് എസ്റ്റിമേറ്റുകളുടെ വിശദാംശങ്ങള്‍ ബിഎഡബ്ല്യു സ്മാര്‍ട്ട് വീഡിയോയിലൂടെ ഉപഭോക്താവിന്റെ അംഗീകാരത്തിനായി അയയ്ക്കും. വേഗത്തിലുള്ള റിപ്പെയറുകള്‍ക്കായി ബിഎഡബ്ല്യു സ്മാര്‍ട്ട് റിപ്പെയര്‍ സര്‍വീസ് സൗകര്യവും ഈ ഫെസിലിറ്റിയിലുണ്ട്. സര്‍വീസിന് സുരക്ഷിതമായി ഓണ്‍ലൈനിലൂടെ പണം അടയ്ക്കാനുള്ള സംവിധാനമുള്ളതിനാല്‍ ആശങ്കകള്‍ക്ക് വകയില്ല. ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് സ്റ്റാഫിലുള്ള എല്ലാവരും വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവരും ബിഎഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ ഗുരുഗ്രാമിലുള്ള ട്രെയ്‌നിംഗ് സെന്ററില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളവരുമാണ്.

ബിഎഡബ്ല്യു പ്രീമിയം സെലക്ഷനില്‍ ഉപഭോക്താക്കള്‍ക്ക് പ്രി-ഓണ്‍ഡ് ബിഎഡബ്ല്യു വാഹനങ്ങളുടെ ഏറ്റവും മികച്ച റേഞ്ചില്‍ നിന്ന് തിരഞ്ഞെടുക്കാനാകും. ഗുണമേന്മയ്ക്കായി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തതും സമഗ്രമായി പരിശോധിച്ചവയുമാണ് ഇവയെല്ലാം. എല്ലാ വാഹനങ്ങള്‍ക്കും സര്‍വീസ്, മെയിന്റനന്‍സ്, റിപ്പെയറുകള്‍ എന്നിവയുടെ മുഴുവന്‍ ചരിത്രവും ലഭ്യമാണ്. ഇന്‍ഡസ്ട്രി ലീഡിംഗ് വെര്‍ച്വല്‍ പ്രോഡക്റ്റ് പ്രസന്റേഷനിലൂടെ (VPP) ഉപഭോക്താക്കള്‍ക്ക് നിലവിലെ വാഹന സ്റ്റോക്ക്, നിലവിലെ മൈലേജ്, റീട്ടെയില്‍ വില, കാര്‍ സ്‌പെസിഫിക്കേഷനുകള്‍, ഡീലറെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ ലഭിക്കും.

ഇതുകൂടാതെ യൂസര്‍ ഫ്രണ്ട്ലി ഇന്റര്‍ഫെയ്സ് സന്ദര്‍ശകര്‍ക്ക് അവരുടെ പ്രിയപ്പെട്ട വാഹനങ്ങള്‍ തിരഞ്ഞെടുക്കാനായി വൈവിധ്യമായ ശ്രേണിയിലുള്ള സെര്‍ച്ച് ഫംഗ്ഷണാലിറ്റികള്‍ നല്‍കുന്നു. ഷോറൂമും വര്‍ക്ക് ഷോപ്പും ചുറ്റുപാടുകളും ഉപകരണങ്ങളുമെല്ലാം കൃത്യമായി ശുചീകരണം നടത്തുന്നവയാണ്
ഓട്ടോമോട്ടീവ് പ്രേമികള്‍ക്കായി ബിഎഡബ്ല്യു ലൈഫ്സ്‌റ്റൈല്‍ കളക്ഷന്റെ ഏറ്റവും പുതിയ ശേഖരം ഇവിടെയുണ്ട്.

ബിഎഡബ്ല്യു എം കളക്ഷന്‍, ബിഎഡബ്ല്യു മോട്ടോര്‍സ്‌പോര്‍ട്ട് ഹെറിറ്റേജ് കളക്ഷന്‍, ബിഎഡബ്ല്യു ഐ കളക്ഷന്‍, ബിഎഡബ്ല്യു ഗോള്‍ഫ്‌സ്‌പോര്‍ട്ട് കളക്ഷന്‍, ബിഎഡബ്ല്യു സ്‌പെഷ്യല്‍ എഡീഷനായുള്ള മോണ്ട്ബ്ലാങ്ക്, ബിഎഡബ്ല്യു ബൈക്ക് കളക്ഷന്‍, ബിഎഡബ്ല്യു ഐക്കോണിക് കളക്ഷന്‍ പോലുള്ളവയാണ് ശേഖരത്തിലുള്ളത്. ബിഎഡബ്ല്യു മോട്ടോറാഡ് ലൈഫ്സ്‌റ്റൈല്‍ കളക്ഷന്റെ ഏറ്റവും പുതിയ ശേഖരത്തിലുള്ളത് റൈഡ്, സ്‌റ്റൈല്‍, വിന്റേജ്, പ്രോ-റേസ് സ്യൂട്ട് കളക്ഷന്‍സ് എന്നിവയാണ്. ആക്സസറികളില്‍ ഒറിജിനല്‍ പാര്‍ട്ട്‌സുകളുടെയും ഉപകരണങ്ങളുടെ സമഗ്രമായ ശേഖരവുമുണ്ട്.

ബിഎഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആകര്‍ഷകമായ ഫിനാന്‍ഷ്യല്‍ സൊലൂഷനുകളാണ് നല്‍കുന്നത്. ബിഎഡബ്ല്യു, ബിഎഡബ്ല്യു മോട്ടോറാഡ് എന്നിവയുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സ്, ഇന്‍ഷുറന്‍സ് ഓപ്ഷനുകള്‍ ലഭ്യമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഫിനാന്‍ഷ്യല്‍ സൊലൂഷനുകളെ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.