ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് കൊച്ചി ലൂര്‍ദ്ദ് ആശുപത്രിയിലും

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, സേവിംഗ് ലൈവ്സ് സംരംഭത്തിന്റെ ഭാഗമായി വിതരണം ചെയ്ത ആംബുലന്‍സ് സര്‍വീസ് കൊച്ചിയിലും. ജാന്‍കിദേവി ബജാജ് ഗ്രാമ വികാസ് സംസ്ഥയുമായി ചേര്‍ന്നാണ് നൂതനമായ ഈ ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ചാണ് നഗരത്തില്‍ സേവനം ആരംഭിക്കുന്നത്.

ഈ നൂതനമായ ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മാത്രമല്ല, അവിടെ എത്തുന്നതുവരെ ഉചിതമായ വൈദ്യസഹായം നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഉണ്ട്.
“കോവിഡിന്റെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് പരസ്പരം പിന്തുണയ്ക്കുന്നതിനായി എല്ലാ ശക്തികളും കരുത്തും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്.

ഈ ചിന്ത മനസ്സില്‍ വെച്ചുകൊണ്ട്, ഗുണനിലവാരമുള്ള ആരോഗ്യ സൗകര്യങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ തപന്‍ സിംഹേല്‍ പറഞ്ഞു.
കൊച്ചിയെ കൂടാതെ പൂനെ, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി, പട്ന, ജമ്മു, ലഖ്നൗ, ഇന്‍ഡോര്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഗുവാഹത്തി, ഭുവനേശ്വര്‍ എന്നീ 17 നഗരങ്ങളില്‍ ഇപ്പോള്‍ ഈ ആംബുലന്‍സുകള്‍ ലഭ്യമാണ്.

തിരഞ്ഞെടുത്ത ആശുപത്രികളുമായും ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍, പൂനെയിലെ പൂന ഹോസ്പിറ്റല്‍, മുംബൈയിലെ ഗുരു നാനാക്ക് ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളുമായും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഇതു സംബന്ധിച്ച് കരാറുണ്ടാക്കിയിട്ടുണ്ട്.
ആംബുലന്‍സുകള്‍ക്ക് പുറമെ, ഉചിതമായ വൈദ്യസഹായം ഉറപ്പു വരുത്തുന്നതിനായി, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ക്കായി കോവിഡ് -19 ഹെല്‍പ്പ്ലൈനും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു ശേഖരമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

ഓക്സിജന്‍ സിലിണ്ടറുകളുടെയും കോണ്‍സെന്‍ട്രേറ്ററുകളുടെയും ലഭ്യത, കോവിഡ് -19 ഹോം കെയര്‍ സൊല്യൂഷനുകള്‍, നിര്‍ണായക മരുന്നുകളുടെ ലഭ്യത, കോവിഡ് -19 ആശുപത്രികള്‍ മുതലായ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കമ്പനിയുടെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ജീവനക്കാര്‍ക്ക് ഇവ പരിശോധിക്കാവുന്നതാണ്.

മഹാമാരിയുടെ രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്ന സമയത്ത് ഓക്സിജന്‍ വിതരണത്തില്‍ നേരിട്ട അപര്യാപ്തത കണക്കിലെടുത്ത് കമ്പനി 36 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭരിച്ച് വിന്യസിച്ചിട്ടുണ്ട്. 10 സ്പെഷ്യലൈസേഷനുകളില്‍ സൗജന്യ കണ്‍സള്‍ട്ടേഷനായി ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഡോക്ടറുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഡോക്ടര്‍ 24/7 ആപ്പിലേക്കും കമ്പനി പ്രവേശനം നല്‍കിയിട്ടുണ്ട്. ഈ മഹാമാരിയുടെ പ്രത്യാഘാതത്തിനെതിരെ പോരാടുന്നതിന്, എല്ലാ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും രാജ്യത്തുടനീളം വാക്സിനേഷന്‍ ഡ്രൈവ് നടപ്പാക്കുന്നുണ്ട്. മാത്രമല്ല, സജീവ മായുള്ള ഏജന്റുമാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഉള്ള വാക്സിനേഷന്‍ ചെലവും കമ്പനി വഹിക്കുന്നതാണ്.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കണക്കിലെടുക്കാതെ തന്നെ, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ക്ക് കോവിഡ് -19 ചികിത്സാ ചെലവുകള്‍ക്ക് പൂര്‍ണമായും ധനസഹായം നല്‍കിക്കൊണ്ട് ആവശ്യമായ പിന്തുണ നല്‍കുകയും, അവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുന്നതിന് മറ്റ് സംരംഭങ്ങള്‍ക്കൊപ്പം പരിധിയില്ലാത്ത കോവിഡ് -19 അവധിയും ഒപ്പം വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി, കമ്പനി ഒരു കുടുംബ സഹായ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്, അതില്‍ 2 വര്‍ഷത്തേക്ക് സ്ഥിരമായ എക്സ്-ഗ്രേഷ്യ പിന്തുണയും, അവരുടെ 2 കുട്ടികള്‍ക്ക് ബിരുദം വരെ വിദ്യാഭ്യാസ അലവന്‍സും നല്‍കും. ഇതു കൂടാതെ മരണപ്പെട്ട ജീവനക്കാരന്റെ ഗ്രൂപ്പ് മെഡിക്കല്‍ കവര്‍ 5 വര്‍ഷം വരെ അയാളുടെ പങ്കാളിക്കും കുട്ടികള്‍ക്കും ലഭ്യമാക്കുന്നതാണ്