പോപ്പീസ് ഗ്രൂപ്പിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ്

പ്രമുഖ വസ്ത്ര നിർമാതാക്കളായ പോപ്പീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാജു തോമസ് യുവസംരംഭകനുള്ള ഗ്ലോബൽ എക്‌സലൻസ് അവാർഡിന് അർഹനായി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമൻ, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.