ഡിസംബര്‍ 15 മുതല്‍ ‘ജാവ’ നിരത്തുകളിലേക്ക്; രാജ്യത്തിലുടനീളം 105 ഡീലര്‍ഷിപ്പുകള്‍; കേരളത്തില്‍ ഏഴെണ്ണം

Gambinos Ad

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപ സ്ഥാപനമായ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജാവ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ മൂന്ന് മോഡലുകളുമായിട്ടാണ് ഇന്ത്യയിലേക്ക് ജാവ തിരിച്ചെത്തുന്നത്. ബുക്ക് ചെയ്തവര്‍ക്ക് ഈ മാസം 15 മുതല്‍ ബൈക്കുകള്‍ ഡീലര്‍ഷിപ്പുകള്‍ വഴി കൈമാറുമെന്ന് അധികൃതര്‍ പറയുന്നത്. നിലവില്‍ 5000 രൂപ ടോക്കണ്‍ നല്‍കി ജാവ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്. ഈ മാസം 15 മുതല്‍ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

Gambinos Ad

105 ഡീലര്‍ഷിപ്പുകളാണ് ജാവയുടേതായി ഇന്ത്യയിലുടനീളം വരുന്നത്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും ജാവ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഇവയില്‍ ഭൂരിഭാഗവും ഡിസംബര്‍ 15 നു മുമ്പായി പ്രവര്‍ത്തന ആരംഭിക്കുമെന്നാണ് വിവരം. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് തുറക്കുന്നത്. കണ്ണൂര്‍ (സൗത്ത് ബസാര്‍), കോഴിക്കോട് (പുതിയങ്ങാടി), തൃശ്ശൂര്‍ (കുറിയച്ചിറ), കൊച്ചി (ഇടപ്പള്ളി), ആലപ്പുഴ (ഇരുമ്പുപാലം), കൊല്ലം (പള്ളിമുക്ക്), തിരുവനന്തപുരം (നിറമണ്‍കര ജംഗ്ഷന്‍) എന്നീ ജില്ലകളിലാണ് ജാവ ഡീലര്‍ഷിപ്പുകള്‍ തുറക്കുക.

ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് വില. ഇതില്‍ ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ വിപണിയിലെത്തുക. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആദ്യമെത്തുന്ന രണ്ട് മോഡലുകള്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്. 27 ബിഎച്ച്പി പവര്‍ 28 എന്‍എം ടോര്‍ക്കും നല്‍കാന്‍ സാധിക്കുന്ന എഞ്ചിനോടൊപ്പം 6 സ്പീഡാണ് ഗിയര്‍ബോക്സുമാണ് മോഡലുകള്‍ക്ക്.

അതേസമയം, ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. ക്ലാസിക്ക് മുഖം സമ്മാനിക്കുന്ന വട്ടത്തിലുള്ള ഹെഡ് ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍ എന്നിവ ജാവ പുതിയ മോഡലുകളിലുണ്ട്. 170 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.