ഇന്നോവയുടെ എഞ്ചിനുമായൊരു അത്ഭുത ബൈക്ക്; വാഹന ലോകത്ത് ഞെട്ടല്‍

Gambinos Ad
ript>

മോഡി ഫൈഡ് വാഹനങ്ങള്‍ വാഹന പ്രേമികള്‍ക്ക് പുത്തരിയല്ല. എന്തും ഏതും ഏതിനോടും ഏത് രീതിയിലും മോഡിഫിക്കേഷന്‍ ചെയ്യുന്നത് ചിലര്‍ക്ക് വലിയ കമ്പമാണ്. അങ്ങിനെ ബുദ്ധി കൂടുതലുള്ള ചില എഞ്ചിനീയര്‍മാര്‍ പണിഞ്ഞ വാഹനങ്ങള്‍ നമ്മള്‍ പലതും പലവട്ടം കണ്ടിട്ടുമുണ്ട്.

Gambinos Ad

ഈ മോഡിഫൈഡ് ‘ഭ്രാന്തന്‍മാര്‍’ ഒരുക്കുന്ന പത വാഹനങ്ങളും വാഹന ലോകത്തെ അമ്പരപ്പിക്കുയും ചെയ്യുന്നത് സാധാരണയാണ്. അതിനി ബൈക്കായാലും കാറായാലും മോഡിഫൈഡ് നല്‍കുന്ന ഒരു ഗുമ്മ് വേറൊന്നും നല്‍കില്ലെന്നാണ് ഇവരുടെ വെപ്പ്. അതുകൊണ്ടാണല്ലോ, കേരളത്തില്‍ മോഡിഫൈഡ് വാഹനങ്ങളെ പൂട്ടാനുള്ള ആര്‍ടിഒ നീക്കങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയ വാഹന പ്രേമികള്‍ രംഗത്ത് വരുന്നത്.

എന്തായാലും ഇനിപറയുന്നത് ഇവിടെത്തെ കാര്യല്ല. ഇന്തോനേഷ്യയിലെ കാര്യമാണ്. സംഭവം അവര്‍ക്ക് സിംപിളാണ്. അതായത്, ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായ ടൊയോട്ടയുടെ ഇന്നോവയുടെ എഞ്ചിന്‍ ഘടിപ്പിച്ച ഒരു ബൈക്ക്. അതാണ് സംഭവം. സ്റ്റുപ്പിഡ് ബ്രദേഴ്‌സ് എന്ന യൂടൂബ് ചാനലിലാണ് ഈ യെമണ്ടന്‍ ബൈക്കിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഇന്നോവയുടെ ഇന്തോനേഷ്യന്‍ മോഡലില്‍ ഉപയോഗിക്കുന്ന 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബൈക്കിന് ഘടിപ്പിച്ചിരിക്കുന്നത്. 137 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ആറു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സാധാരണ ബൈക്കില്‍ നിന്നും മാറി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത് കഫേ റേസര്‍ രീതിയിലാണ് ഈ ബൈക്ക് ഒരുക്കിയിരിക്കുന്നത്. എന്തായാലും ഇന്നോവ ബൈക്കിന്റെ വീഡിയോ വാഹന ലോകത്ത് വലിയ കൗതുകം ഉയര്‍ത്തിയിരിക്കുകയാണ്.