വാക്ക് പാലിക്കാതെ റെനോള്‍ട്ട്; ‘ഇടി’ പരീക്ഷയില്‍ ഇന്ത്യന്‍ നിര്‍മ്മിത ക്വിഡ് തവിടുപൊടി

Gambinos Ad
ript>

ഇടി പരീക്ഷയില്‍ സമ്പൂര്‍ണ പരാജയമായി ഇന്ത്യന്‍ നിര്‍മ്മിത റെനോ ക്വിഡ്. ആസിയാന്‍ എന്‍സിഎപി മേല്‍നോട്ടം വഹിച്ച ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത 2018 ക്വിഡിന് ഒറ്റ സ്റ്റാര്‍ പോലും നേടാനായില്ല. രണ്ട് വര്‍ഷം മുമ്പ് ക്വിഡ് ഹാച്ച് ബാക്ക് പതിപ്പ് ഇടി പരിക്ഷയില്‍ ഇതുപോലെ പരാജയപ്പെട്ടപ്പോള്‍ സുരക്ഷ കൂട്ടി ശക്തരായി തന്നെ തിരിച്ചു വരുമെന്ന കമ്പനിയുടെ വാഗ്ദാനം ഇപ്പോഴും വാഗ്ദാനമായി തന്നെ നിലനില്‍ക്കുകയാണ്.

Gambinos Ad

ഇന്തോനേഷ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിത ക്വിഡാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. പുതിയ റെനോ ക്വിഡ് ഒട്ടും സുരക്ഷിതമല്ലെന്നു ആസിയാന്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡോക്ടര്‍ അന്‍വര്‍ അബു ഖാസിം പറഞ്ഞു. നൂറില്‍ 24.68 പോയിന്റാണ് റെനോ ക്വിഡിന് ലഭിച്ചത്. മുതിര്‍ന്ന ആളുകള്‍ക്ക് 50 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 25 ശതമാനം സുരക്ഷയും മാത്രമെ ക്വിഡ് ഉറപ്പുവരുത്തുകയുള്ളു.

മുതിര്‍ന്ന ആളുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ടെസ്റ്റില്‍ 36 ല്‍ 10.12 പോയിന്റ് മാത്രമാണ് മോഡല്‍ നേടിയത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 49 -ല്‍ 14.56 പോയിന്റും. എബിഎസ്, ഇഎസ്സി, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ബ്ലൈന്‍ഡ് സ്പോട് അസിസ്റ്റന്‍സ് ടെക്നോളജി, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയവയുടെ പരിശോധന ടെസ്റ്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ റെനോ ക്വിഡിന് കഴിഞ്ഞില്ല.

ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളിലും ദക്ഷിണാഫ്രിക്കന്‍ വിപണിയിലും ഇന്ത്യന്‍ നിര്‍മ്മിത റെനോ ക്വിഡുകളാണ് വില്‍പനയ്‌ക്കെത്തുന്നത്.