മികവുറ്റ സുരക്ഷ വീണ്ടും പറഞ്ഞുവെച്ച് നെക്‌സോണ്‍; ‘ടാറ്റ’യ്ക്ക് നന്ദി പറഞ്ഞ് ഉടമ

Gambinos Ad

വിദേശ കമ്പനികള്‍ രാജ്യത്തെ വാഹനവിപണിയെ അടക്കിവാണപ്പോള്‍ പോരാട്ട വീര്യത്തോടെ മുന്നോട്ടുയര്‍ന്നു വന്ന ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ. കൊടുക്കുന്ന പണത്തിന് മുതലാകുന്ന വാഹനങ്ങളാണ് തങ്ങളുടെ മുഖമുദ്രയെന്നാണ് ടാറ്റ പറയുന്നത്. ടിയാഗോ ക്ലിക്കായത് മുതല്‍ വിപണിയെ വീണ്ടും കാര്യമായി തന്നെയാണ് ടാറ്റ പരിഗണിക്കുന്നത്. വിപണിയില്‍ നെക്‌സോണും ക്ലിക്കായത് ടാറ്റയെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

Gambinos Ad

സുരക്ഷയുടെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുകയാണ് ടാറ്റയുടെ നെക്‌സോണ്‍. അത് അടിക്കടി തെളിയിക്കപ്പെടുന്നുമുണ്ട്. സുരക്ഷയുടെ ടാറ്റയുടെ അവകാശ വാദങ്ങള്‍ ശരിവെച്ചേ തരമുള്ളു എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. അടുത്തിടെ ടാറ്റയുടെ ഈ സുരക്ഷ വൈഭവം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. സെപ്തംബറില്‍ ടാറ്റ പുറത്തിറക്കിയ നെക്‌സോണ്‍ ക്രേസ് പതിപ്പാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ സഞ്ചരിച്ച നെക്‌സോണിന് മുമ്പിലേക്ക് പശു വട്ടം ചാടുകയായിരുന്നു. പശുവിനെ ഇടിക്കാതെ വെട്ടിച്ചു മാറ്റാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തില്‍ കാര്‍ ഭാഗിഗമായി തകര്‍ന്നെങ്കിലും ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡിന്റെ കൈവരിയിലേക്കു ഇടിച്ചു കയറിയതിനെ തുടര്‍ന്ന് നെക്‌സോണിന്റെ ഇടതു മുന്‍ഭാഗത്താണ് ആഘാതം മുഴുവന്‍. അപകടത്തില്‍ സസ്‌പെന്‍ഷന്‍ തകര്‍ന്ന് മുന്‍ ടയര്‍ വേര്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ എയര്‍ബാഗ് പുറത്തുവന്ന നിലയിലാണ്. വാഹനത്തിന്റെ അമിതവേഗം ഇടിയുടെ ആഘാതം വര്‍ധിപ്പിച്ചതായി ചിത്രങ്ങളില്‍ വ്യക്തമാണ്.

നേരത്തെയും നെക്‌സോണ്‍ സമാന രീതിയില്‍ അപകടത്തില്‍ പെട്ടെങ്കിലും യാത്രക്കാര്‍ സുരക്ഷിതരായിരുന്നു. ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (Global NCAP) സംഘടിപ്പിച്ച പരിശോധനയില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും നെക്‌സോണ്‍ ഉറപ്പുവരുത്തിയിരുന്നു.