200 ഓളം ചെറുകിട വ്യവസായികളെ കോടിപതികളാക്കി ആമസോണ്‍ പ്രൈം ഡേ സെയില്‍

ചെറുകിട, ഇടത്തരം ബിസിനസുകളും (SMB), Amazon.in ലെ പ്രൈം മെംബേര്‍സും പ്രൈം ഡേയില്‍ മുമ്പെന്നത്തേക്കാളും ആനന്ദം കണ്ടെത്തി, SMB സെല്ലേര്‍സിന് അത് ഏറ്റവും വലിയ 48 മണിക്കൂര്‍ ആയിരുന്നു, കൂടുതല്‍ സൈനപ്പുകള്‍, പ്രൈം ബെനഫിറ്റ്‌സിലെ എന്‍ഗേജ്‌മെന്റും വര്‍ധിച്ചു. എന്നത്തേക്കാളും കുടുതല്‍ SMB പങ്കാളിത്തത്തോടെ, 5,900 ലധികം പിന്‍ കോഡുകളില്‍ നിന്നുള്ള 91,000 ലധികം SMB കളും, കരകൌശല വിദഗ്ധരും, വനിതാ സംരംഭകരും പ്രൈം ഡേ 2020 വേളയില്‍ വിജയം കണ്ടെത്തി.

അവരില്‍ 62000 ല്‍ കൂടുതല്‍ സെല്ലേര്‍സും ഇന്ത്യയിലെമ്പാടുമുള്ള നോണ്‍-മെട്രോ, ടിയര്‍ 2/3 നഗരങ്ങളില്‍ നിന്ന് ഉള്ളവര്‍ ആയിരുന്നു. 31,000 SMB സെല്ലേര്‍സിന് അത് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സെയില്‍സ് ആയിരുന്നു, 4000 ലധികം SMB സെല്ലേര്‍സ് 10 ലക്ഷമോ അതിലും കൂടുതലോ രൂപക്കുള്ള സെയില്‍സ് രേഖപ്പെടുത്തി, 48 മണിക്കൂറില്‍ 209 SMB സെല്ലേര്‍സ് കോടിപതികളായി. ആമസോണ്‍ കാരിഗാര്‍ സ്റ്റോറിലൂടെ തങ്ങളുടെ പ്രത്യേക ഹാന്‍ഡ്‌മേഡ് കളക്ഷന്‍ വില്‍ക്കുന്ന കരകൗശല വിദഗ്ധരും നെയ്ത്തുകാരും 6.7 മടങ്ങ് വര്‍ധനക്ക് സാക്ഷ്യം വഹിച്ചു, സഹേസി പ്രോഗ്രാമില്‍ നിന്നുള്ള വനിതാ സംരംഭകര്‍ ശരാശരി ദിവസ സെയില്‍സില്‍ 2.6 മടങ്ങ് വര്‍ധനക്ക് സാക്ഷ്യം വഹിച്ചു.

അതുപോലെ ലോഞ്ച്പാഡ് പ്രോഗ്രാമിന് കീഴിലെ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകള്‍ ശരാശരി ദിവസ സെയില്‍സില്‍ 2.1 മടങ്ങ് വര്‍ധന കൈവരിച്ചു. 100 ലധികം നഗരങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ലോക്കല്‍ ഷോപ്പുകള്‍ പ്രൈം ഡേ അരങ്ങേറ്റം കുറിച്ചു, ശരാശരി ദിവസ സെയില്‍സില്‍ 2 മടങ്ങിലധികം വളര്‍ച്ച കൈവരിക്കുകയും ചെയ്തു. പ്രൈം ഡേയ്ക്ക് തൊട്ടുമുമ്പുള്ള 14 ദിവസത്തില്‍ 1 മില്യനില്‍ പരം പ്രൈം മെംബേര്‍സ് ചെറുകിട ബിസിനസുകളില്‍ നിന്ന് ഷോപ്പ് ചെയ്തു, അത് അവരുടെ ബിസിനസ്സിന് ഉണര്‍വേകാന്‍ സഹായിച്ചു.

എല്ലാ സൈസുകളിലുമുള്ള ബ്രാന്‍ഡുകള്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യാനുള്ള നിസ്തുലമായ അവസരമായി പ്രൈം ഡേ തുടര്‍ന്നു. SMB സെല്ലേര്‍സില്‍ നിന്നുള്ള 300 ടോപ്പ് ബ്രാന്‍ഡുകള്‍, 150 യുണീക് പ്രോഡക്ടുകള്‍ എന്നിവയില്‍ പുതിയ ലോഞ്ചുകളുടെ സെലക്ഷന്‍ പ്രൈം മെംബേര്‍സിന് ഇഷ്ടമായി. മിലഗ്രോ റോബോട്ടിക് വാക്വം ക്ലീനര്‍, സ്മാര്‍ട്ട് സേവര്‍ പള്‍സ് ഓക്‌സിമീറ്റര്‍, ഒണിഡ (HDLED TV), ബോട്ട് 20000 mAh പവര്‍ബാങ്ക്, ട്രൈടുക്ക് ബേക്കിംഗ് മോള്‍ഡ്, സാംസങ് ഗാലക്‌സി (M31s), ലിയോംസ് ഹാന്‍ഡ് ജ്യൂസേര്‍സ് എന്നിങ്ങനെയുള്ള അനേകം ബ്രാന്‍ഡുകള്‍ പ്രൈം മെംബേര്‍സിന് ഇഷ്ടമായി.ഈ പ്രൈം ഡേയില്‍ ഇന്ത്യയിലെ 97% ലധികം പിന്‍ കോഡില്‍ നിന്നുള്ള മെംബേര്‍സ് വിവിധ കാറ്റഗറികളില്‍ ഷോപ്പ് ചെയ്തു. മുന്‍ പ്രൈം ഡേയെ അപേക്ഷിച്ച് പ്രൈം ഡേ 2020 വേളയില്‍ ഇരട്ടിയിലധികം കസ്റ്റമേര്‍സ് പ്രൈം മെംബര്‍ഷിപ്പിന് സൈനപ്പ് ചെയ്തു. ടോപ്പ് 10 നഗരങ്ങള്‍ക്ക് പുറത്ത് ഹിമാചല്‍ പ്രദേശിലെ കുല്ലു, ലഡാക്കിലെ ലേ, രാജസ്ഥാനിലെ ധോല്‍പ്പൂര്‍, സിരോഹി, ഒഡീഷയിലെ കൊരാപ്പുട്ട്, നാഗാലാന്റിലെ മൊകോക്ചുങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, കര്‍ണാടകയിലെ ഗഡഗ്, തമിഴ്‌നാട്ടിലെ നാഗപട്ടണം, മധ്യ പ്രദേശിലെ പന്ന എന്നിവ ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ നിന്ന് 65% പുതിയ മെംബര്‍മാര്‍ ഉണ്ടായി.