രണ്ട് മില്യന്‍ ഉപഭോക്താക്കള്‍ 'ആമസോണ്‍ പേ ലാറ്റര്‍' ഉപയോഗിക്കുന്നു

ആമസോണ്‍ പേ ലാറ്ററിന് (Amazon Pay Later) കീഴില്‍ സൈന്‍ അപ്പ് ചെയ്ത ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷത്തില്‍ എത്തിയെന്ന് ആമസോണ്‍ പേ പ്രഖ്യാപിച്ചു. മഹാമാരി പടര്‍ന്നു പിടിച്ച കഴിഞ്ഞ വര്‍ഷം നിത്യോപയോഗ സാധനങ്ങളായാലും വിലകൂടിയ സാധനങ്ങളായാലും ഇപ്പോള്‍ വാങ്ങി, തൊട്ടടുത്ത മാസമോ അല്ലെങ്കില്‍ തവണകളായോ (EMI) പണം അടയ്ക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ഇത് ലോഞ്ച് ചെയ്തത്.

ലളിതമായ ഒരു ഡിജിറ്റല്‍ സൈന്‍-അപ്പ് പ്രോസസ്സിലൂടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തല്‍ക്ഷണം വായ്പ്പ അനുവദിക്കുന്ന ഒരു പേമെന്റ് രീതിയാണ് ആമസോണ്‍ പേ ലാറ്റര്‍, അത് 99.9% പേമെന്റ് സക്‌സസ് റേറ്റോടെ 10 മില്യന്‍ + ട്രാന്‍സാക്ഷനുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

തദവസരത്തില്‍ സംസാരിക്കവെ, ആമസോണ്‍ പേ ഇന്ത്യയുടെ ഡയറക്ടര്‍ വികാസ് ബന്‍സാല്‍ പറഞ്ഞു,””ആമസോണ്‍ പേ ലാറ്ററിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കാനും,ആമസോണ്‍.ഇനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ വായ്പ്പ നല്‍കാനും കഴിയുന്നത് ഞങ്ങളെ വിനയാന്വിതരാക്കുന്നു.””

“”ഇന്‍-ബില്‍റ്റ് സുരക്ഷാ ഫീച്ചറുകളോടെ സുഗമമായ പേമെന്റ് അനുഭവമാണ് ആമസോണ്‍ പേ ലാറ്റര്‍ പ്രദാനം ചെയ്യുന്നത്. ഓരോ മാസമുള്ള ചെലവുകള്‍ നന്നായി നിയന്ത്രിച്ചു കൊണ്ടുപോകാന്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അത് സഹായകരമാകുകയും ചെയ്യും. 2 മില്യന്‍ സൈന്‍-അപ്പ് എന്നത് ആമസോണ്‍ പേ ഉപഭോക്താക്കള്‍ സ്വീകരിച്ചതിന്റെയും, അതില്‍ വിശ്വാസം അര്‍പ്പിക്കുന്നതിന്റെയും നേര്‍ സാക്ഷ്യമാണ്.””

ആമസോണ്‍ ഉപഭോക്താക്കള്‍, ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേക റിവാര്‍ഡുകളും ആനുകൂല്യങ്ങളും സഹിതം ഉടനടി വായ്പ്പ ലഭിക്കുന്ന സൗകര്യവും അതിന്റെ സുരക്ഷിതത്വവും ലഭിക്കുന്നു എന്നതിനാല്‍, കൂടുതലായി ഡിജിറ്റല്‍ പേമെന്റ് ഇഷ്ടപ്പെടുന്നു എന്നതാണ് ഈ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നത്.

ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ മുതലായ വിലകൂടിയ ഇനങ്ങളും, നിത്യോപയോഗ സാധനങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയും വാങ്ങുമ്പോഴും, വൈദ്യുതി ബില്‍, മൊബൈല്‍ റീച്ചാര്‍ജ്ജ്, ഡിടിഎച്ച് എന്നിങ്ങനെ പ്രതിമാസ ചെലവുകള്‍ക്കുള്ള പണവും ഉടനടി ലഭ്യമാക്കി ഉപഭോക്താക്കളെ സഹായിക്കാനാണ് ആമസോണ്‍ പേ ലാറ്റര്‍ ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്തമാസം തിരിച്ചടച്ചാല്‍ അധികമായി ചെലവില്ല, തങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലൂടെ നാമമാത്ര പലിശയില്‍ 12 മാസം വരെയുള്ള കാലയളവില്‍ ലളിതമായ ഇഎംഐകളിലും അടയ്ക്കാവുന്നതാണ്.