ആമസോണ്‍ ഫാഷനില്‍ ഡിസൈന്‍ വെയര്‍ റീഇമാജിനിംഗ്; പ്രശസ്ത ഡിസൈനര്‍മാരുടെ റിവര്‍ ബ്രാന്‍ഡ്, ‌മിതമായ നിരക്കില്‍ ലേറ്റസ്റ്റ് ട്രെന്‍ഡുകള്‍

ആമസോണ്‍ ഫാഷന്‍ ഡിബിഎസ് (DBS) ലൈഫ്‌സ്‌റ്റൈല്‍ എല്‍എല്‍പിയുമായി സഹകരിച്ച്, ഇന്ത്യയില്‍ ഇന്ന് റിവര്‍ (സീസണ്‍ 1) ന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഡിസൈനര്‍മാരില്‍ ചിലരായ ജെ.ജെ വലായ, അഷീഷ് എന്‍ സോണി, മനീഷ് അറോറ, സുനീത് വര്‍മ്മ എന്നിവരുമായുള്ള പങ്കാളിത്തത്തില്‍ വികസിപ്പിച്ച മിതനിരക്കുള്ള, മള്‍ട്ടി-ഡിസൈനര്‍ ബ്രാന്‍ഡ് ആണ് റിവര്‍, അത് അനുദിനമുള്ള റെഡി ടു വെയര്‍ വസ്ത്രങ്ങളും, സന്ദര്‍ഭമനുസരിച്ചുള്ള വസ്ത്രങ്ങളും ഓഫര്‍ ചെയ്യുന്നു, അവ ആമസോണ്‍ ഫാഷനില്‍ മാത്രമാണ് ലഭ്യമാകുക.

ഡിബിഎസ് ലൈഫ്‌സ്‌റ്റൈല്‍ വില്‍പ്പന നടത്തുന്ന റിവര്‍ ആമസോണ്‍.ഇന്‍ല്‍ 999 രൂപ മുതല്‍ 9999 രൂപ വരെയുള്ള താങ്ങാവുന്ന പ്രൈസ് പോയിന്റില്‍ തങ്ങളുടെ ഫേവറൈറ്റ് ഡിസൈനര്‍ ലേബലുകള്‍ റീ-ഇമാജിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രത്യേകം ഒരുക്കിയ സെലക്ഷന്‍, താങ്ങാവുന്ന മിതനിരക്കില്‍ മാത്രമല്ല, ചാരുതയോടെ മെനഞ്ഞെടുത്ത ലേറ്റസ്റ്റ് ട്രെന്‍ഡുകളുടെയും ക്ലാസ്സിക്കുകളുടെയും മനോഹരമായ മിക്‌സ് അവതരിപ്പിക്കുന്ന വസ്ത്രങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഈ ലോഞ്ച് ടിയര്‍ 2, 3 നഗരങ്ങളിലെ ഉപഭോക്താക്കളുടെ പ്രത്യേകവും, പ്രാദേശികവുമായ വൈവിധ്യമാര്‍ന്ന ആവശ്യങ്ങളും ഡിമാന്റുകളും ഉള്‍ക്കൊള്ളുന്നതാണ്, അത് ആമസോണ്‍ ഫുള്‍ഫില്‍ഡ് നെറ്റ്‌വര്‍ക്കിലൂടെ 100% പിന്‍ കോഡുകളിലും ഉപഭോക്താക്കള്‍ക്ക് ഡിസൈനര്‍ വെയര്‍ പ്രാപ്യമാക്കുന്നു.

ലോഞ്ചിനെക്കുറിച്ച് സംസാരിക്കവെ, ഡിബിഎസില്‍ നിന്നുള്ള ഭൌണിഷ്, ദിവ്യ സുരി ഇങ്ങനെ അഭിപ്രായപ്പെട്ടു, “”കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഡിസൈനര്‍ രംഗത്ത് മുന്നേറ്റം കുറിക്കുന്നത് ഡിബിഎസ് തുടര്‍ന്നു, ഇപ്പോള്‍ ആമസോണ്‍ ഫാഷനുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് റിവര്‍ ലോഞ്ച് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. റിവര്‍ അതിന്റെ അന്തഃസത്തയില്‍ പ്രസിദ്ധരായ ഇന്ത്യന്‍ ഡിസൈനര്‍മാരുടെ ലെഗസി ആഘോഷിക്കാന്‍ ലക്ഷ്യമിടുന്ന ബ്രാന്‍ഡ് ആണ്, അത് ഇന്ത്യയില്‍ എവിടെയുമുള്ള ഉപഭോക്താക്കള്‍ക്ക് മിതനിരക്ക് ഫോര്‍മാറ്റില്‍ അവരുടെ ഡിസൈന്‍ പരിണാമത്തിന്റെ വശ്യതയാര്‍ന്ന കഥ പറയുന്ന, പ്രത്യേകമായി തയ്യാറാക്കിയ ക്യാപ്‌സ്യൂള്‍ ആണ് ഓഫര്‍ ചെയ്യുന്നത്. ആമസോണിന്റെ സംരംഭകത്വ സംസ്‌ക്കാരവും ഉദ്യമങ്ങളും എപ്പോഴും ഇന്ത്യ ഫാഷനില്‍ വ്യാപൃതമാകുന്ന രീതിയെ പരിവര്‍ത്തനപ്പെടുത്തുന്ന ഞങ്ങളുടെ ദീര്‍ഘവീക്ഷണവുമായി ചേര്‍ന്നുപോകുന്നതാണ്. ഈ ലോഞ്ച് വലിയൊരു ഉപഭോക്തൃ സമൂഹത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങളെ സഹായിക്കുമെന്ന് മാത്രമല്ല, “മേക്ക് ഇന്‍ ഇന്ത്യ” ഇനിഷ്യേറ്റീവിനായി ഞങ്ങളുടേതായ പങ്ക് നിര്‍വ്വഹിക്കാന്‍ അത് ഡിബിഎസിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു””.

രാജ്യത്താകെയുള്ള ഭൂമിശാസ്ത്രപരവും അടിസ്ഥാന സൗകര്യപരവുമായ പരിമിതികള്‍ മൂലം നേരിട്ടുള്ള റീട്ടെയില്‍ ആക്‌സസിന്റെ അഭാവമോ അപര്യാപ്തതയോ ഉള്ളതിനാല്‍ ആകര്‍ഷകമായ വിലനിലവാരത്തില്‍ ഡിസൈനര്‍ പ്രോഡക്ടുകള്‍ കരസ്ഥമാക്കാവുന്ന അവസരത്തിന് എന്നും പ്രസക്തിയുണ്ട്. ഡിസൈനര്‍മാര്‍, പ്രത്യേകിച്ചും കോവിഡ് 19 റീട്ടെയിലില്‍ വരുത്തിയ ആഘാതത്തെ തുടര്‍ന്ന്, തങ്ങളുടെ ബിസിനസ്സ് ഓണ്‍ലൈനില്‍ വളര്‍ത്താന്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍, വിശ്വസ്തരായ പങ്കാളികളെ അന്വേഷിച്ചു വരികയാണ്. റിവര്‍ പോലുള്ള സംരംഭങ്ങള്‍ പ്രശസ്തരും പ്രിയപ്പെട്ടവരുമായ ഡിസൈനര്‍മാരെ രാജ്യത്തെമ്പാടും താങ്ങാവുന്ന നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മിക്ക ഉപഭോക്താക്കളും ഡിസൈനര്‍ വെയര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വില കൂടുതലായതിനാലും, വിതരണം ദുര്‍ബ്ബലമായതിനാലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ നേരിടുന്നത്. റിവറിന്റെ ഓരോ സീസണും സമകാലിക വര്‍ണ്ണഭേദങ്ങളില്‍ ഡിസൈനര്‍മാരുടെ ഇന്‍ഡിവിജ്വല്‍ സിഗ്‌നേച്ചര്‍ സ്‌റ്റൈലുകളുടെ മനോഹരമായ മിക്സാണ് അവതരിപ്പിക്കുക.

“”ആമസോണ്‍ ഫാഷനില്‍ റിവര്‍ ലോഞ്ച് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ഉപഭോക്താക്കള്‍ക്ക് ഡിസൈനര്‍ വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്താന്‍, ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ണര്‍ ഡിബിഎസ് ലൈഫ്‌സ്‌റ്റൈലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. റിവര്‍ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മികവുറ്റ ഡിസൈനര്‍മാരുടെ ലെഗസി ആഘോഷിക്കാനും, ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രത്യേകം തയ്യാറാക്കിയ, ഡിസൈനര്‍മാരുടെ സമകാലിക വര്‍ണ്ണഭേദങ്ങളുള്ള ഇന്‍ഡിവിജ്വല്‍ സിഗ്‌നേച്ചര്‍ സ്‌റ്റൈലുകളുടെ ആകര്‍ഷകമായ മിക്‌സ് ഒന്നിച്ച് ലഭ്യമാക്കാനുമാണ്. ഡിസൈനര്‍ വെയറിന് റിവര്‍ പുതുഭാവനയേകുന്നു, ഉപഭോക്താക്കള്‍ക്ക് ണിക്‌സ് ചെയ്ത്, പൊരുത്തപ്പെടുത്തി, നിക്ഷേപിക്കാന്‍ സാധിക്കുന്ന അവ മിതനിരക്കില്‍ ലഭ്യമാകുന്നുവെന്ന് മാത്രമല്ല, ഏറ്റവും പുതിയ ട്രെന്‍ഡുകളും എവര്‍ലാസ്റ്റിംഗ് ക്ലാസ്സിക്കുകളും ലഭ്യമാക്കാനായി ചാരുതയോടെ തയ്യാറാക്കിയതാണ്. ഈ ലോഞ്ചിലൂടെ, സെല്ലര്‍മാരെ ഡിജിറ്റലായി പ്രാപ്തമാക്കാനുള്ള പ്രതിബദ്ധത ആമസോണ്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കും, അതിലൂടെ മഹാമാരി വരുത്തിവെച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് തിരിച്ചുവരവ് നടത്താന്‍ യഥാര്‍ത്ഥ ഹീറോകളായ നെയ്ത്തുകാരെയും, കരകൌശല വിദഗ്ധരെയും മറ്റും ഒന്നിപ്പിക്കാനും പ്രാപ്തമാക്കാനും കഴിയും. ഈ ബിസിനസ്സുകള്‍ക്ക് ഈ ലോഞ്ചിലൂടെ ആക്കം പകരാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്, അങ്ങനെ വിപുലമായ ഉപഭോക്തൃ സമൂഹത്തിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് കഴിയും, അവര്‍ക്ക് അതിവേഗം വളര്‍ച്ചയും വിജയവും കൈവരിക്കാന്‍ അത് സഹായകമാകുകയും ചെയ്യും,”” ആമസോണ്‍ ഇന്ത്യ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സിന്റെ ഡയറക്ടര്‍ ശ്രീ മായങ്ക് ശിവം പറഞ്ഞു.

റിവറിന്റെ സീസണ്‍ 1 ല്‍ വെസ്റ്റേണ്‍, എത്‌നിക് വെയര്‍ ഇനങ്ങളില്‍ പെട്ട 270 സ്‌റ്റൈലുകളാണ് ഉള്ളത്, ഡ്രെസ്സുകള്‍, സാരി, ജംപ്‌സ്യൂട്ട്, ഫോര്‍മല്‍/ കാഷ്വല്‍ ജാക്കറ്റുകള്‍, ഈവനിംഗ് കോക്ക്‌ടെയില്‍ സാരി, അത്‌ലെഷര്‍ എന്നിങ്ങനെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള തരങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ജെജെ വലായയുടെ റോയല്‍ സ്‌പോര്‍ട്ട്‌സ് ചിക്, മനീഷ് അറോറയുടെ ഡിസ്‌ക്കോ ജിപ്‌സി, സുനീത് വര്‍മ്മയുടെ ഫ്‌ലോറല്‍ ഗ്ലാം, അഷീഷ് എന്‍ സോണിയുടെ മില്ലെനിയല്‍ മേന്‍ എന്നിങ്ങനെയുള്ള ട്രെന്‍ഡ് ഫോര്‍വേര്‍ഡ് തീമുകളാണ് സെലക്ഷന്‍ അവതരിപ്പിക്കുന്നത്, ഇന്ത്യ ഇഷ്ടപ്പെടുന്ന അവരുടെ സെലിബ്രേറ്റഡ് സിഗ്‌നേച്ചര്‍ സ്‌റ്റൈലിനോട് ചേര്‍ന്നു നിന്ന്, ഡിസൈനര്‍മാരില്‍ ഓരോരുത്തരില്‍ നിന്നുമുള്ള താങ്ങാനാകുന്ന നാല് കളക്ഷനുകള്‍ ഉള്‍പ്പെടുത്തുന്നു.

റിവര്‍ സ്റ്റോര്‍ സൃഷ്ടിച്ചിരിക്കുന്നത് ഡിസൈനര്‍ സെഗ്‌മെന്റില്‍ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് സ്‌നേഹപൂര്‍വ്വം വശ്യവും ആകര്‍ഷകവുമായ ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനാണ്, ഇനി അവര്‍ക്കെല്ലാം ഒരു ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് നന്നായിമനസ്സിലാക്കിയ ശേഷം വാങ്ങാനുള്ള തീരുമാനത്തില്‍ എത്താന്‍ കഴിയും. ഉപഭോക്താവിന് ശ്രദ്ധിച്ച് സൌകര്യപൂര്‍വ്വം തിരഞ്ഞെടുക്കുന്നതിന് സ്‌റ്റൈലിംഗ് ടിപ്‌സും, വിശദമായ പ്രോഡക്ട് ചിത്രവും നല്‍കുന്നതിന് പുറമെ സൈസിംഗ്, ഉല്‍പ്പന്ന വിശദാംശങ്ങള്‍, വാഷ് ആന്റ് കെയര്‍ നിര്‍ദേശങ്ങള്‍ എന്നിവയും സ്റ്റോര്‍ നല്‍കുന്നു.