ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഫെയ്സ്ബുക്ക്

ലോകമെമ്പാടും ഫെയ്സ്ബുക്ക് അതിന്റെ പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമാക്കുകയും സുതാര്യത ലഭ്യമാക്കുകയും വോട്ട് ചെയ്യാന്‍ ആളുകളെ ശാക്തീകരിക്കുകയുമാണ്. തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, ഇവ സംരക്ഷിക്കാനും അതിന് വേണ്ട പിന്തുണ നല്‍കാനും സ്വീകരിച്ചിരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.

ഇന്ത്യയിലും ആഗോള തലത്തിലും മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആളുകളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും വിദ്വേഷ പ്രസംഗത്തിനെതിരെ പോരാടാനും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് കുറയ്ക്കാനും വോട്ടറില്‍ നിന്ന് യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നത് ഇല്ലാതാക്കാനും കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് അഥോറിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഫെയ്സ്ബുക്ക് തുടരും. ഫെയ്സ്ബുക്ക് നയങ്ങള്‍ ലംഘിക്കുന്നതോ പ്രാദേശിക നിയമങ്ങള്‍ക്ക് എതിരായതോ ആയ ഉള്ളടക്കം, സാധുതയുള്ള ലീഗല്‍ ഉത്തരവുകള്‍ ലഭിക്കുന്ന മുറയ്ക്ക്, നീക്കം ചെയ്യുന്നതിനായി ഹൈ പ്രയോറിറ്റി ചാനല്‍ സജ്ജമാണ്.

വിദ്വേഷ പ്രസംഗത്തിനെതിരെ പോരാട്ടം, വിദ്വേഷ പ്രസംഗം ആകാന്‍ സാധ്യതയുള്ളവ, തരംതാഴ്ത്തല്‍

ഓഫ്ലൈനില്‍ വലിയ ഹാനിയുണ്ടാക്കുന്നതിലേക്ക് വഴിവെച്ചേക്കാവുന്ന, വിദ്വേഷ പ്രസംഗം പോലെയുള്ള ഏതാനും ചില ഉള്ളടക്ക തരങ്ങളുണ്ടെന്ന് ഫെയ്‌സ്ബുക്ക് തിരിച്ചറിയുന്നു. വിദ്വേഷ പ്രസംഗങ്ങളെ ചെറുക്കാന്‍ കമ്പനിക്ക് വിശദമായ നയങ്ങളുണ്ട്, ലംഘനമുള്ള ഉള്ളടക്കത്തെക്കുറിച്ച് അറിയുന്ന മുറയ്ക്ക് അവ നീക്കം ചെയ്യും. ലംഘനമുള്ള ഉള്ളടക്കം പെട്ടെന്ന് കണ്ടെത്താന്‍ വേണ്ട ഡിറ്റക്ഷന്‍ ടെക്‌നോളജിയില്‍ ഫെയ്‌സ്ബുക്ക് കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്.

സ്വീകാര്യമല്ലാത്ത തരത്തിലുള്ള ഉള്ളടക്കം ഈ സംസ്ഥാനങ്ങളില്‍ വൈറലാകുകയും തത്ഫലമായി തിരഞ്ഞെടുപ്പിന് മുമ്പോ തിരഞ്ഞെടുപ്പ് നടക്കുമ്പോഴോ കലാപം ഉണ്ടാകാനുള്ള സാധ്യതയുടെ റിസ്‌ക്ക് കുറയ്ക്കുന്നതിനുമായി, വിദ്വേഷ പ്രസംഗം, അക്രമം, ഇവയ്ക്കുള്ള പ്രേരണ എന്നിവയാകാന്‍ സാധ്യത ഉണ്ടെന്ന് ഡിറ്റക്ഷന്‍ ടെക്‌നോളജി തിരിച്ചറിയുന്ന ഉള്ളടക്കത്തിന്റെ വിതരണം ഫെയ്‌സ്ബുക്ക് ഗണ്യമായി കുറയ്ക്കും. ഫെയ്‌സ്ബുക്ക് നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് നിര്‍ണ്ണയിച്ചാല്‍ ഈ ഉള്ളടക്കം നീക്കം ചെയ്യും, അങ്ങനെ നിര്‍ണ്ണയിക്കുന്നത് വരെ അവയുടെ വിതരണം നിയന്ത്രിതമായിരിക്കും.

നിലവിലെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം ചില നിന്ദാ വാക്കുകളുടെ പ്രയോഗം വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍പ്പെടുത്തി ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു. ഈ ഉദ്യമത്തിന്റെ ഭാഗമായി, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട പുതിയ വാക്കുകളും പ്രയോഗങ്ങളും തിരിച്ചറിയാന്‍ വേണ്ട ടെക്‌നോളജി കൊണ്ടുവരികയും, അത്തരം ഭാഷ ഉപയോഗിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ അവയുടെ വിതരണം കുറയ്ക്കുകയോ ചെയ്യും.
ലംഘനം ആവര്‍ത്തിക്കുന്ന ഉള്ളടക്കം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്തുന്നു.

കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ആവര്‍ത്തിച്ച് ലംഘിക്കുന്ന അക്കൌണ്ടുകള്‍ നീക്കം ചെയ്യുകയാണ് സാധാരണ നടപടി. ഇതോടൊപ്പം ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ സമീപകാലത്ത് ലംഘിക്കുകയോ ലംഘനം ആവര്‍ത്തിക്കുകയോ ചെയ്യുന്ന അക്കൌണ്ടുകളില്‍ നിന്നുള്ള ഉള്ളടക്ക വിതരണം തല്‍ക്കാലത്തേക്ക് കുറയ്ക്കുകയും ചെയ്യും.

തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ മൂന്നാം കക്ഷി ഫാക്റ്റ്-ചെക്കിംഗ്

തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഫെയ്‌സ്ബുക്ക് മൂന്നാം കക്ഷി ഫാക്റ്റ് ചെക്കര്‍മാരുമായി ലോകമെമ്പാടും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇന്റര്‍നാഷ്ണല്‍ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വര്‍ക്ക് സാക്ഷ്യപ്പെടുത്തിയ എട്ട് പങ്കാളികളാണ് ഇന്ത്യയിലുള്ളത്. ഫെയ്‌സ്ബുക്കില്‍ കാണുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് അധിക പശ്ചാത്തലം ഉപയോക്താക്കള്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുള്ള കവറേജ് ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷത്തോടെ മെച്ചപ്പെടുത്തിയിരുന്നു.

ഇംഗ്ലീഷിന് പുറമെ ബംഗാളി, തമിഴ്, മലയാളം, ആസമീസ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫാക്റ്റ് ചെക്കര്‍മാര്‍ യാഥാര്‍ത്ഥ്യ പരിശോധന നടത്തുന്നുണ്ട്. ഫാക്റ്റ് ചെക്കര്‍മാരില്‍ ഒരാള്‍ ഒരു പോസ്റ്റ് തെറ്റാണെന്ന് റേറ്റ് ചെയ്താല്‍, ഫെയ്‌സ്ബുക്ക് ആ ഉള്ളടക്കത്തിന് ഒരു ലേബല്‍ നല്‍കും, അത് ന്യൂസ് ഫീഡില്‍ കാണിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വ്യാപനം കുറയ്ക്കാനും തെറ്റായ വിവരങ്ങള്‍ കാണുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

വോട്ടര്‍ സപ്രഷന്‍ നയം ദൃഢപ്പെടുത്തല്‍

വോട്ട് ചെയ്യുന്നതില്‍ ആളുകളെ സ്വാധീനിക്കുന്ന ഇടപെടീലൂകള്‍ക്ക് ഫെയ്‌സ്ബുക്കില്‍ നിരോധനമുണ്ട്. വസ്തുനിഷ്ഠമായി വേരിഫൈ ചെയ്യാവുന്ന, തീയതികളുടെയോ വോട്ടിംഗ് രീതികളുടെയോ തെറ്റായ പ്രതിനിധീകരണം പോലെയുള്ള പ്രസ്താവനകള്‍ (ഉദാ. വോട്ട് ചെയ്യാനുള്ള ടെക്സ്റ്റ്). ഫെയ്‌സ്ബുക്ക് നീക്കം ചെയ്യും. വോട്ടുകള്‍ പണത്തിനോ ഗിഫ്റ്റുകള്‍ക്കോ വില്‍ക്കാനോ വാങ്ങാനോ ഉള്ള ശ്രമങ്ങളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്യും.

ഇതു കൂടാതെ, വോട്ടു ചെയ്യാന്‍ പോയാല്‍ കോവിഡ്-19 വരുമെന്ന തരത്തിലുള്ള പ്രസ്താവനകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്യും. ഉദാ. “”ഇന്ന് വോട്ട് ചെയ്യാന്‍ പോകരുത്, എല്ലാവര്‍ക്കും കോവിഡ്-19 വരും”” അല്ലെങ്കില്‍ “”കോവിഡ് വരുത്തിവെയ്ക്കണം എന്നുണ്ടെങ്കില്‍ പോയി വോട്ട് ചെയ്‌തോ.””

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി വോളന്ററി കോഡ് ഓഫ് എത്തിക്ക്‌സ്

2019-ല്‍ IAMAI എന്ന സംഘടനയുടെ നേതൃത്വത്തില്‍ ECI-യുമായി ചേര്‍ന്ന് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്കായി ഉള്ളടക്ക എസ്‌ക്കലേഷനുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഹൈ പ്രയോറിറ്റി ചാനല്‍ സജ്ജീകരിച്ചിരുന്നു. ഈ വോളന്ററി കോഡ് ഈ തിരഞ്ഞെടുപ്പിനും ബാധകമാണ്.

മെച്ചപ്പെടുത്തിയ പൊതുജന പങ്കാളിത്തം

കാര്യവിവരമുള്ള കമ്മ്യൂണിറ്റിയെ സൃഷ്ടിക്കുന്നതിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തമുറപ്പാക്കാന്‍ വേണ്ട എല്ലാ വിവരങ്ങളിലേക്കും ആളുകള്‍ക്ക് ആക്‌സസ് നല്‍കാന്‍ സഹായിക്കുന്നതിലും ഫെയ്‌സ്ബുക്കിന് പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കാനുണ്ട്. ആളുകളെ വോട്ടു ചെയ്യാനുള്ള അവകാശം വിനിയോഗിക്കുക എന്ന് ഓര്‍മ്മിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. വോട്ടര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഫെയ്സ്ബുക്ക് തിരഞ്ഞെടുപ്പ് ദിന റിമൈന്‍ഡറുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഈ വിവരങ്ങള്‍ ഫെയ്സ്ബുക്കിലും വാട്ട്‌സ്ആപ്പിലും സുഹൃത്തുക്കളുമായി പങ്കിടാനായി ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.