‘ഫോർ ലെവൽ അഷ്വറൻസു’മായി  കല്യാൺ ജൂവലേഴ്‌സ് 

സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ‘ വിശാസം അതല്ലേ എല്ലാം’ എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ  കല്യാൺ ജൂവലേഴ്‌സ് ‘ഫോർ ലെവൽ അഷ്വറൻസ്’ ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ  മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്.

എല്ലാ ആഭരണങ്ങളും ‘ബിസ് ഹാൾമാർക്ക്’ ചെയ്യപ്പെട്ടതാണെന്നതും പരിശുദ്ധിയുള്ളതെന്നും സ്റ്റോറുകളിലുള്ള കാരറ്റ് മീറ്ററുകൾ വഴി  ഉറപ്പുവരുത്തുക, എല്ലാ ആഭരങ്ങൾക്കും ആജീവനാന്ത മെയിന്റനൻസ് സൗജന്യമാക്കുക, എല്ലാ ഷോറൂമുകളിലും നിർദ്ദിഷ്ട എക്സ്ചേയ്ഞ്ച് / ബൈ ബാക്ക് സൗകര്യം ഏർപ്പെടുത്തുക,  ആഭരണത്തിലുള്ള സ്വർണ്ണത്തിന്റെ ഭാരം, കല്ലിന്റെ ഭാരം, പണിക്കൂലി, കല്ലിന്റെ വില, എന്നിവ വ്യക്തമായി രേഖപ്പെടുത്തുക  എന്നിവയാണ് ഫോർ ലെവൽ അഷ്വറൻസിൽ വരുന്നത്.

ശ്രീ. ടി. എസ്സ്. കല്യാണരാമൻ ചെയർമാൻ കം മാനേജിംഗ് ഡയറക്ടറും ശ്രീ. ടി.കെ. സീതാറാം ശ്രീ. ടി.കെ. രമേഷ് എന്നിവർ ഡയറക്ടർമാരുമായ പത്തംഗ ഡയറക്ടർ ബോർഡും നിരവധി പ്രൊഫഷണൽസും നേതൃത്വം നൽകുന്ന കല്യാൺ ഗ്രൂപ്പിന് ജൂവലറി രംഗത്തുമാത്രം  കാൽ നൂറ്റാണ്ടിന്റെ സേവനപരിചയമാണുള്ളത്.