Thursday, 13 August 2026
‘Honest storytelling is a powerful means of change
07:24:26 AM IST
Kerala

തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബസ് അഞ്ച് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; ഒരു വിദ്യാർഥിനി മരിച്ചു, 25 പേർക്ക് പരിക്ക്

ന്യൂസ് ഡെസ്ക് 6 August 2026, 4:00 pm
SHARE

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസാണ് കുന്നംകുളം പറയമ്പാടത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് ആദ്യം കാറിലേക്കും തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങൾ തകർത്ത ശേഷം വീടിന്റെ മതിലും ഇടിച്ചുതകർത്ത ബസ് ഒടുവിൽ വീടിന്റെ മുറ്റത്താണ് നിന്നത്.

അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരുടെയും ആംബുലൻസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →