Wednesday, 19 August 2026
‘Honest storytelling is a powerful means of change
06:57:07 AM IST
Cricket

ഷകീബ് അൽ ഹസ്സന്റെ വീടിന് നേരെ ബോംബ് ആക്രമണം; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

Jeevan Nanthiyattu 6 August 2026, 8:30 am
SHARE

ബംഗ്ലാദേശ് താരം ഷകീബ് അൽ ഹസ്സന്റെ വീടിനു നേരെ ബോംബ് ആക്രമണം. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ വീടിന് നേരെ ആക്രമണം നടന്നത്. ഒരു കൂട്ടം ആളുകള്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

പെട്രോള്‍ ബോംബ് എറിഞ്ഞതിന് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വീടിന് സമീപം കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയതായും പൊലീസ് പറഞ്ഞു. ഷെയ്ഖ് ഹസീനയ്ക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റിൽ നിന്നും താരത്തെ മാറ്റി നിർത്തിയിരുന്നു.

Read More
s
Jeevan Nanthiyattu
View all posts →