Sunday, 9 August 2026
‘Honest storytelling is a powerful means of change
01:46:03 PM IST
#Trending

സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി

SHARE

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞത്. ഇതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

നടത്തളത്തിലിറങ്ങി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പ്രതിഷേധിച്ചു. ഹാജര്‍ രജിസ്റ്ററിനായി ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറാനും ശ്രമം നടന്നു. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ്.

അതേസമയം ഹാജര്‍ രജിസ്റ്ററില്‍ ആര്‍ സുഗതന് ഇന്ന് ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ കുരുക്കാകും. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജറാകാത്ത സ്ഥിതി ആകും. അത് ഒഴിവാക്കാന് ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജർ ആകാത്ത സ്ഥിതി ആകും. മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. അതേസമയം, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →