Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:37:12 AM IST
National

‘സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയക്കുന്നു, സമാധാനപരമായ സമരമാണ് നടത്തുന്നത്’; ആരോപണവുമായി അഭിജീത്ത് ദീപ്കെ

SHARE

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയക്കുന്നെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. സമരത്തിൽ ഗുണ്ടകൾ നുഴഞ്ഞു കയറുന്നുവെന്നും സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവർക്ക് ജന്തർ മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. സംഘർഷത്തിന് പിന്നിൽ നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നുവെന്നും അഭിജീത്ത് ദീപ്കെ പറഞ്ഞു. ബിജെപി ഗുണ്ടകൾ മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →