Tuesday, 11 August 2026
‘Honest storytelling is a powerful means of change
06:26:19 AM IST
National

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെ എകെ-47 പ്രയോഗം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

SHARE

ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ എകെ 47 റൈഫിൾ ഉപയോഗിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പോലീസുകാരൻ വിദ്യാർത്ഥികൾക്ക് നേരെ എകെ 47 റൈഫിൾ ഉപയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിഷേധത്തിനിടെ കോൺസ്റ്റബിൾ എകെ-47 വെടിവയ്ക്കുന്നതായി കാണിക്കുന്ന വൈറൽ ദൃശ്യങ്ങൾ ബീഹാർ പോലീസ് ആസ്ഥാനം ഗൗരവമായി എടുക്കുകയും തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

സംസ്ഥാനവ്യാപകമായുള്ള ബന്ദിൽ നിരവധി ജില്ലകളിലായി വിദ്യാർത്ഥി സംഘടനകൾ വലിയ തോതിലുള്ള പ്രകടനങ്ങൾ നടത്തുകയും നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെയും ആറ് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം.

s
ന്യൂസ് ഡെസ്ക്
View all posts →