Sunday, 9 August 2026
‘Honest storytelling is a powerful means of change
02:49:30 AM IST
National

പെൻഷൻ വാങ്ങാൻ ബാങ്കിലെത്തിയ 82-കാരൻ ഒറ്റ നിമിഷം കൊണ്ട് ശതകോടീശ്വരനായി; അക്കൗണ്ടിലുള്ളത് 759 കോടി!

SHARE

​മുസാഫർപൂർ: ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാവുക! കേൾക്കുമ്പോൾ സിനിമയാണെന്ന് തോന്നാമെങ്കിലും ബീഹാറിലെ മുസാഫർപൂരിൽ സംഭവിച്ചത് ഇതാണ്. തന്റെ തുച്ഛമായ വാർദ്ധക്യ പെൻഷൻ തുക പിൻവലിക്കാൻ ബാങ്കിലെത്തിയ 82-കാരനായ കാമേശ്വർ മിശ്ര തന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു! ആയിരങ്ങളോ ലക്ഷങ്ങളോ അല്ല, മിശ്രയുടെ അക്കൗണ്ടിലുള്ളത് വിശ്വസിക്കാൻ കഴിയാത്ത 759 കോടി രൂപ (759,69,51,951 രൂപ)!

​എന്നാൽ ട്വിസ്റ്റ് അവിടെയും തീരുന്നില്ല! വികലാംഗ പെൻഷൻ വാങ്ങുന്ന മിശ്രയുടെ മകനും അദ്ദേഹത്തോടൊപ്പം ബാങ്കിൽ എത്തിയിരുന്നു. മകന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിലുമുണ്ട് ഇതിന് സമാനമായ ഭീമമായ തുക! അച്ഛന്റെയും മകന്റെയും അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ആകെ ബാലൻസ് 1,500 കോടിയിലധികം രൂപ!! ഇതോടെ ബാങ്ക് ജീവനക്കാരും നാട്ടുകാരും ഒരുപോലെ അന്തംവിട്ടിരിക്കുകയാണ്.

​പെൻഷൻ തുക മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഈ സാധു കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് എവിടെ നിന്നാണ് ഈ കോടികൾ ഒഴുകിയെത്തിയത്? ഈ ഭീമമായ തുക എങ്ങനെ അക്കൗണ്ടിൽ വന്നു എന്നറിയാതെ തലപുകയ്ക്കുകയാണ് ഇപ്പോൾ എല്ലാവരും. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ എന്തെങ്കിലും വലിയ സാങ്കേതിക തകരാറാണോ അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബാങ്ക് അധികൃതർ ഇതുവരെ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.

​എന്തായാലും ഇത്രയും വലിയ തുക തന്റേതല്ലെന്നും സംഭവത്തിൽ ഉടൻ അന്വേഷണം വേണമെന്നും കാമേശ്വർ മിശ്ര ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതായാലും ഈ ‘ശതകോടീശ്വരന്മാരുടെ’ വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും നാട്ടിലും കാട്ടുതീ പോലെ പടർന്നിരിക്കുകയാണ്!

Read More
s
ന്യൂസ് ഡെസ്ക്
View all posts →