വീണ്ടും യെസ്ഡി യുഗം, മൂന്ന് പുതിയ തകര്‍പ്പന്‍ ബൈക്കുകളെ ഇന്ത്യന്‍ നിരത്തിലിറക്കി

റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് പുതിയ മോട്ടോര്‍സൈക്കിളുകളുമായി യെസ്ഡി വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തുകയാണ്. വിപണിയില്‍ എത്തിയ യെസ്ഡി അഡ്വഞ്ചറിന്റെ പ്രാരംഭ പതിപ്പിന് 2.09 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം മൂന്ന് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിംഗ് ആരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് യെസ്ഡി അഡ്വഞ്ചര്‍ ഇറങ്ങുന്നത്. സ്ലിക്ക് സില്‍വര്‍ അഡ്വഞ്ചറിന് 2.09 ലക്ഷം രൂപയും മാംബോ ബ്ലാക്കിന് 2.11 ലക്ഷവും റേഞ്ചര്‍ കാമോയ്ക്ക് 2.18 ലക്ഷവുമാണ് വില.ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 334 സിസി എഞ്ചിനാണ് യെസ്ഡി അഡ്വഞ്ചറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 ആര്‍ പി എമ്മില്‍ 30 ബിഎച്ച്പി പരമാവധി കരുത്തും 6,500 ആ പി എമ്മില്‍ 29.9 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മൂന്ന് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും ഉയര്‍ന്ന പവറും ടോര്‍ക്കുമുള്ള ഏറ്റവും ശക്തമായ മോഡലാണ് അഡ്വഞ്ചര്‍.അഡ്വഞ്ചറിനൊപ്പം യെസ്ഡി പുറത്തിറക്കിയിരിക്കുന്ന മറ്റ് രണ്ട് മോഡലുകളാണ് യെസ്ഡി റോഡ്സ്റ്ററും സ്‌ക്രാംബ്ലറും.

അഡ്വഞ്ചറിനെ അടുത്തറിയാം

അഡ്വഞ്ചറിന്റെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് മുന്‍വശത്ത് 200 ട്രാവലുള്ള ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 180 mm ട്രാവലുള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ ഷോക്കുമാണ്. ഇത് മോട്ടോര്‍സൈക്കിളിന് 220 mm ഗ്രൗണ്ട് ക്ലിയറന്‍സും 815 mm റൈഡര്‍ സീറ്റ് ഉയരവും നല്‍കുന്നു.320 mm സിംഗിള്‍ ഡിസ്‌ക് അപ്പ് ഫ്രണ്ട് വഴിയും പിന്നില്‍ 240 mm യൂണിറ്റ് വഴിയും ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയും ഇതിന് ലഭിക്കുന്നു.

After 25 years, Yezdi makes a stellar entry, launches three new motorcycles  in India. Yezdi returns Launched 3 bikes in India price starts from 1.98  lakh | AnyTV News : AnyTV News

എബിഎസിന് മൂന്ന് മോഡുകളും ലഭിക്കുന്നുണ്ട്. റെയിന്‍, റോഡ്, ഓഫ് റോഡ് എന്നിങ്ങനെ വിവിധ കാലാവസ്ഥയ്ക്കും റോഡ് സാഹചര്യങ്ങള്‍ക്കും അനുസൃതമാണ് ഈ മോഡലുകളെന്നും കമ്പനി പറയുന്നു.മുന്‍വശത്ത് 90/90 സെക്ഷന്‍ ടയറുള്ള 21 ഇഞ്ച് സ്‌പോക്ക് റിം ഷോഡും പിന്നില്‍ 130/80 സെക്ഷന്‍ ടയറുമുള്ള 17 ഇഞ്ച് സ്‌പോക്ക് റിം ഷോഡും യെസ്ഡി അഡ്വഞ്ചറിന്റെ സവിശേഷതകളാണ്. ടില്‍റ്റ് ഫംഗ്ഷനോടുകൂടിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.ദ്വിതീയ ഡിസ്‌പ്ലേ വഴി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കണ്‍സോള്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി അസാഞ്ചറില്‍ അവതരിപ്പിക്കുന്നുണ്ട്.