അപകടത്തില്‍ മലക്കം മറിഞ്ഞിട്ടും എയര്‍ ബാഗ് പുറത്തു വരാതെ ഇന്നോവ ക്രിസ്റ്റ; ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ വാഹന ഉടമ

അപകടത്തില്‍ മലക്കം മറിഞ്ഞിട്ടും എയര്‍ ബാഗ് പുറത്തു വരാത്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് വാഹന ലോകത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. പഞ്ചാബിലെ ലുധിയാനയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അപകടത്തില്‍ ഇന്നോവ ഭാഗികമായി തകര്‍ന്നെങ്കിലും എയര്‍ ബാഗില്‍ ഒന്നു പോലും പുറത്തു വരാത്തതാണ് വാഹനപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്.

ട്രാഫിക്ക് സിഗ്‌നല്‍ ശ്രദ്ധിക്കാതെ ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേക്ക് അമിതവേഗത്തില്‍ പാഞ്ഞെത്തിയ ഹ്യുണ്ടായി കാറാണ് അപകടത്തിന് കാരണമെന്നാണ് ഇന്നോവ ഉടമ പറയുന്നത്. രണ്ട് കാറുകളും വേഗത്തിലായത് അപകടത്തിന്റെ ആക്കം കൂട്ടി. കൂട്ടിയിടില്‍ ഇന്നോവ മൂന്നുവട്ടം മലക്കം മറിഞ്ഞെന്നാണ് ഉടമ പറയുന്നത്. ഉയര്‍ന്ന മോഡലായ ഇന്നോവയില്‍ ഏഴ് എയര്‍ ബാഗുകള്‍ ഉണ്ടായിട്ടും അവയിലൊന്നു പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ഉടമ പറയുന്നത്. ചിത്രങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്.

Image result for toyota-innova-crash-airbags-fail-to-deploy

ഡ്രൈവറുള്‍പ്പെടെ മൂന്ന് പേരാണ് ഇന്നോവയിലുണ്ടായിരുന്നത്. മൂവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് നിരവധി കാരണങ്ങളാല്‍ എയര്‍ ബോഗുകള്‍ പ്രവര്‍ത്തിക്കാതിരിക്കാമെങ്കിലും വാഹനത്തിന്റെ പ്രശ്‌നം കൊണ്ടു മാത്രമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ഉടമ ആരോപിക്കുന്നത്.

Image result for toyota-innova-crash-airbags-fail-to-deploy

കാറുകളിലെ സെക്കന്‍ഡറി റിസ്‌ട്രൈയിന്റ് സംവിധാനമാണ് എയര്‍ബാഗുകള്‍. വാഹനത്തിന്റെ ബോഡിയിലുള്ള സെന്‍സറുകളാണ് എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. ബോഡിയിലേല്‍ക്കുന്ന ആഘാതമാണ് എയര്‍ ബാഗ് പുറത്തു വരാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ഈ സെന്‍സറുകളെ പ്രാപ്തമാക്കുന്നത്. സീറ്റില്‍ ആവശ്യത്തിനുള്ള ഭാരവും കൂടിയുണ്ടെങ്കില്‍ മാത്രമെ അപകട സമയത്ത് ഇവ പ്രവര്‍ത്തിക്കൂ.