ജാവയെ മറന്നേക്കൂ, റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് 'തള്ളിമറിക്കാന്‍' പുതിയൊരു മോഡല്‍ കൂടി; കിടിലോസ്‌ക്കി എന്ന് വാഹനലോകം

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ട്രയല്‍സ് 350, 500 മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.62 ലക്ഷം രൂപ, 2.07 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബുള്ളറ്റ് 350, 500 അടിസ്ഥാനമാക്കിയാണ് പുതിയ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓഫ് റോഡുകളുടക്കം കീഴടക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം.

Image result for royal enfield trials

റോയല്‍ എന്‍ഫീല്‍ഡിന്റെ 1950 കളിലെ റഗ്ഗഡ് മോട്ടോര്‍ സൈക്കിളുകളില്‍ നിന്നാണ് ട്രയല്‍സ് എന്ന പേര് സ്വീകരിച്ചത്. 1950 കളില്‍ ഓഫ് റോഡ് റേസുകളില്‍ പങ്കെടുത്തിരുന്ന മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രയല്‍സ് ബൈക്കുകള്‍. റെട്രോ-സ്‌ക്രാംബ്ലര്‍ ഭാവത്തോടെയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ആക്‌സസറികളുടെ പറുദീസയൊരുക്കിയാണ് പുതിയ മോഡലുകള്‍ നിരത്തുകളിലെത്തുന്നത്. ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 ബൈക്കുകള്‍ക്ക് തത്കാലം ഇന്ത്യയില്‍ എതിരാളികളില്ല എന്നാണ് കമ്പനി പറയുന്നതെങ്കിലും ജാവ ഒരു കൈ നോക്കിയേക്കും.

Image result for royal enfield trials

റെട്രോ ലുക്ക് വരുത്തുന്നതിനായി ക്രോമിയവും സില്‍വര്‍ പെയിന്റും നല്‍കിയിരിക്കുന്നതാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ ആകര്‍ഷിക്കുന്നത്. ഇരുബൈക്കുകളിലെയും ഫ്രെയിം പെയിന്റ് ചെയ്തിരിക്കുന്നത് വ്യത്യസ്ത നിറത്തിലാണ്. ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന്റെ ഫ്രെയിം ചുവന്ന നിറത്തിലാണെങ്കില്‍ ട്രയല്‍സ് 500 ബൈക്കിന്റെ ഫ്രെയിം പച്ച നിറത്തിലുള്ളതാണ്.

Image result for royal enfield trials

ഹാന്‍ഡില്‍ ബാര്‍ അല്‍പ്പം ഉയര്‍ത്തി നല്‍കിയിരിക്കുന്നു. സില്‍വര്‍ പെയിന്റും ക്രോമിയവും നല്‍കിയതാണ് ഹെഡ് ലാമ്പ് ഹൗസിംഗ്. ടാങ്കും സൈഡ് പാനലുകളും സ്റ്റാന്‍ഡേഡ് മോഡലുകളില്‍ കാണുന്നതു തന്നെയാണ്. മുകളിലേക്ക് നോക്കുന്ന രീതിയിലുള്ള എകസ്‌ഹോസ്റ്റ്, സ്പ്രിംഗിന് മുകളിലായി ഘടിപ്പിച്ച സിംഗിള്‍ സീറ്റ്, ലഗേജ് റാക്ക് എന്നിവ കൂടി നല്‍കിയതോടെ ഓള്‍ഡ് സ്‌കൂള്‍ സ്‌ക്രാംബ്ലര്‍ ലുക്ക് പൂര്‍ത്തിയായി.

Image result for royal enfield trials

19 ഇഞ്ച് മുന്‍ ചക്രത്തിലും 18 ഇഞ്ച് പിന്‍ ചക്രത്തിലുമാണ് ഇരു ബൈക്കുകളും വരുന്നത്. വയര്‍ സ്പോക്ക് റിമ്മുകളില്‍ നല്‍കിയിരിക്കുന്ന ട്യൂബ് ലെസ് ടയറുകള്‍ ഓണ്‍ റോഡുകളിലും ഓഫ് റോഡുകളിലും കൂസലില്ലാതെ പായും. ഓഫ് റോഡുകളാണ് താത്പര്യമെന്ന് വിളിച്ചോതുന്നതാണ് ബൈക്കുകളില്‍ കാണുന്ന നീളം കുറഞ്ഞ ഫെന്‍ഡറുകള്‍. ഇരു മോട്ടോര്‍സൈക്കിളുകളുടെയും മുന്നില്‍ 280 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കുമാണ് ബ്രേക്ക്. ഡുവല്‍ ചാനല്‍ എബിഎസും ബ്രേക്കിന് നല്‍കിയിരിക്കുന്നു. മുന്നില്‍ ഫോര്‍ക് ഗെയ്റ്റര്‍ സഹിതം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും സസ്പെന്‍ഷന്‍ നിര്‍വ്വഹിക്കും.

Image result for royal enfield trials

ബുള്ളറ്റ് 350 ഉപയോഗിക്കുന്ന അതേ 346 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന എഞ്ചിനാണിത്. 5 സ്പീഡ് ഗിയര്‍ബോക്സാണ് പുതിയ മോഡലിലും. ബുള്ളറ്റ് 500 ഉപയോഗിക്കുന്ന അതേ 499 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ട്രയല്‍സ് 500ന്. ഇത് 26.1 ബിഎച്ച്പി കരുത്തും 40.9 എന്‍എം ടോര്‍ക്കും നല്‍കും.