ടിഗ്വാന്‍ ഓള്‍സ്‌പേസ്; എസ്.യു.വി ശ്രേണിയില്‍ ഫോക്‌സ്‌വാഗന്റെ രണ്ടാം ഇന്നിംഗ്‌സ്

പോളോ എന്ന ഒരൊറ്റ ഹാച്ച്ബാക്ക് മോഡല്‍ കൊണ്ടുതന്നെ ഇന്ത്യന്‍ വാഹന വിപണിയ്ക്ക് ഏറെ പ്രിയങ്കരരായ ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളാണ് ഫോക്‌സ്‌വാഗന്‍. ഇന്ത്യയിലെത്തി ഒരു ദശകം പിന്നിടുമ്പോഴും പോളോയൊടുള്ള വിപണിയുടെ കമ്പത്തിന് കോട്ടം തട്ടിയില്ല. എന്നാല്‍ പിന്നീട് കമ്പനി അവതരിപ്പിച്ച പല മോഡലുകള്‍ക്കും അത്രയ്ക്ക് അങ്ങ് സ്വീകാര്യത ലഭിച്ചതുമില്ല. അപ്പോഴാണ് എസ്.യു.വികളോടുള്ള ഇന്ത്യക്കാരുടെ പ്രേമം മനസിലാക്കി ആ മേഖലയിലേക്ക് ഒരു ശ്രദ്ധ തിരിക്കാന്‍ കമ്പനി നടത്തിയത്.

അത്തരത്തില്‍ 2017 ല്‍ ഫോക്‌സ്‌വാഗന്‍ വിപണിയിലെത്തിച്ച മോഡലാണ് ടിഗ്വാന്‍. ആഗോളതലത്തില്‍ ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും പ്രചാരമുള്ള എസ്.യു.വിയാണ് ടിഗ്വാന്‍. ഇതിന് ലഭിച്ച സ്വീകാര്യത കമ്പനിയുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയ മട്ടാണ്. അതിനാല്‍ തന്നെ എസ്.യു.വി സെഗ്മെന്റില്‍ രണ്ടാമിന്നിംഗ്‌സിന് ഇറങ്ങിയിരിക്കുകയാണ് കമ്പനി. നിരവധി എസ്.യു.വി മോഡലുകളാണ് രണ്ടാം ഘട്ടത്തില്‍ കമ്പനി വിപണിയില്‍ എത്താനിരിക്കുന്നത്. അതിലൊന്നാണ് ഫോക്‌സ്‌വാഗന്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്.

2020 Volkswagen Tiguan 2.0T SE 4Motion - Volkswagen dealer serving Akron OH ? New and Used Volkswagen dealership serving Cleveland Hudson Medina OH

ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയ ഫോക്‌സ്‌വാഗന്റെ പ്രീമിയം എസ്.യു.വിയാണ് ടിഗ്വാന്‍ ഓള്‍സ്പേസ്. നേരത്തെ ഇന്ത്യയില്‍ വില്‍പനയിലുണ്ടായിരുന്ന ടിഗ്വാന്റെ ഏഴ് സീറ്റുകളുള്ള പതിപ്പാണ് ഓള്‍സ്പേസ്. 2020 മാര്‍ച്ചിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചത്. നിലവിലുള്ള ടിഗ്വാനേക്കാളും നീളവും വീല്‍ബേസും കൂടുതലാണ് ഓള്‍സ്പേസിന്. 4,701 മില്ലിമീറ്റര്‍ നീളവും 2,787 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് ടിഗ്വാന്‍ ഓള്‍സ്പേസിന് ഉള്ളത്. മറ്റെല്ലാ അളവുകളും അഞ്ച് സീറ്റ് ടിഗ്വാന് സമാനമാണ്.

2020 Volkswagen Tiguan Allspace 2.0 TDI 150 DSG7 Carat - Ext. + Int. - Salon Automobile Lyon 2019 - YouTube

കാഴ്ചയില്‍ ടിഗ്വാന്റെ അഞ്ച് സീറ്റര്‍ പതിപ്പിന് സമാനമാണ് ഓള്‍സ്‌പേസും. എല്‍ഇഡി ഹെഡ്‌ലാമ്പും സ്‌പോര്‍ട്ടി ബമ്പറും മുന്‍വശത്ത് മാറ്റമൊരുക്കുമ്പോള്‍ പിന്‍ഭാഗം പൊളിച്ച് പണിതിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വലിയ റിയര്‍ സ്‌പോയിലര്‍, പുതിയ ബമ്പര്‍, അണ്ടര്‍ ബോഡി ക്ലാഡിങ്ങ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്നിലെ മാറ്റം.

2020 Volkswagen Tiguan Interior | Young Volkswagen

പ്രീമിയം ഭാവമാണ് ഇന്റീരിയറിന്. വിയേന ലെതര്‍ സീറ്റുകള്‍, മുന്നിലും പിന്‍ നിരയിലേക്കുമായി ത്രീ സോണ്‍ ക്ലൈമറ്റട്രോണിക് എയര്‍ കണ്ടീഷന്‍, കീ ലെസ് എന്‍ട്രി, ഇന്നോവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍ റൂഫ് എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്.

The New 2020 Volkswagen Tiguan Models - Jeff D

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഏഴ് എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ടിഗ്വാന്‍ ഓള്‍-സ്‌പേസില്‍ നല്‍കിയിട്ടുണ്ട്.

2020 Volkswagen Tiguan Ontario CA

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായിരിക്കും ടിഗ്വാന്‍ ഓള്‍സ്പെയ്സിന് കരുത്ത് പകരുന്നത്. 187 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. വിപണിയില്‍ മഹീന്ദ്ര അള്‍ട്ടുറാസ്, ഹോണ്ട സിആര്‍വി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നീ വാഹനങ്ങളുമായായിരിക്കും ടിഗ്വാന്‍ ഓള്‍സ്‌പേസ് മത്സരിക്കുക. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനത്തിന് 33.12 ലക്ഷം രൂപയാണ് വില.

ടിഗ്വാന്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.