ബെന്റ്‌ലി മുതല്‍ ആസ്റ്റര്‍ മാര്‍ട്ടിന്‍ വരെ; മുകേഷ് അബാനിയുടെ ക്ലാസിക് കളക്ഷന്‍

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍ മാത്രമല്ല, ലോകത്തെ ഏറ്റവും ധനികരായ പത്തുപേരില്‍ ഒരാള്‍ കൂടിയാണ് മുകേഷ് അംബാനി. 168 കാറുകളാണ് അംബാനി കുടുംബത്തിന് സ്വന്തമായുള്ളത്. അതീവസുരക്ഷാ സംവിധാനങ്ങളുള്ള മെഴ്സിഡസ് എസ്600 പുള്‍മാന്‍ ഗാഡ് ആണ് അംബാനി പ്രധാനമായും ഉപയോഗിക്കുന്നത്. റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബെന്റ്ലി തുടങ്ങിയ ആഡംബരത്തിനു പേരുകേട്ട വമ്പന്മാര്‍ പിന്നാലെയുണ്ട്.

ബെന്റ്ലി ബെന്റയ്ഗ

ലോകത്തെ ഏറ്റവും വേഗതയേറിയ കാറെന്ന വിശേഷണമുണ്ട് ബെന്റ്ലിക്ക്, മണിക്കൂറില്‍ 301KMPH. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും നാലു സെക്കന്റ് മതി! ബ്രിട്ടീഷ് റേസിങ് ഗ്രീന്‍ നിറമുള്ള ബെന്റ്ലി, മൂത്ത പുത്രനായ ആകാശ് അംബാനിയാണ് ഉപയോഗിക്കുന്നത്. വില 3 കോടി രൂപ.

റോള്‍സ് റോയ്സ് ഫാന്റം ഡ്രോപ്ഹെഡ് കൂപെ

ഇളയമകനായ ആനന്ദ് അംബാനിയാണ് ഏഴുകോടി വില മതിക്കുന്ന ഈ കാര്‍ ഉപയോഗിക്കുന്നത്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5 സെക്കന്റ് മതി. 7.6 കോടി രൂപയാണ് വില.

ബിഎംഡബ്ല്യു 760Li

ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ കാറിന് ബോംബ് സ്ഫോടനമടക്കമുള്ള മാരകായുധ ആക്രമണങ്ങളെ അതിജീവിക്കാനാകും. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷന് തന്നെ 1.6 കോടിയായി. ആകെ 8.50 കോടി രൂപ.

മേബാച്ച് 62

ഭാര്യയായ നിത, മുകേഷ് അംബാനിക്ക് സമ്മാനിച്ചതാണ് 5 കോടിയുടെ ഈ കാര്‍. മേബാച്ച് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കരനാണ് അംബാനി എന്ന് പറയപ്പെടുന്നുമുണ്ട്.

മെഴ്സിഡസ്-മേബാച്ച് ബെന്‍സ് s660 ഗാഡ്

സുരക്ഷാസംവിധാനങ്ങളുള്ള അംബാനിയുടെ മറ്റൊരു കാര്‍. 4.7 ടണ്‍ ഭാരം, 6L V12 എഞ്ചിനാണുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.9 സെക്കന്റ് മതി. 10 കോടിയാണ് വില.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ്

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കാര്‍ അപകടത്തില്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. വില: 3.88കോടി രൂപ

റോള്‍സ് റോയ്സ് ഫാന്റം

അംബാനിയുടെ റോള്‍സ് റോയ്സ് മോഡലുകളില്‍ രണ്ടാമത്തേത്. 4 കോടിരൂപയാണ് വില.

ബെന്റ്ലി കോണ്ടിനെന്റല്‍ ഫ്ളൈയിങ് സ്പര്‍

Read more

അബാനിയുടെ ഗാരേജിലെ മറ്റൊരു ആഡംബര ഭീമന്‍. 3കോടിയാണ് വില.