2022- ല്‍ പുതുക്കിയ മോഡലുകളുമായി നിരത്തുകള്‍ കീഴടക്കാന്‍ മാരുതി സുസുക്കി

ബലേനോ അടക്കം ഒരുപിടി പുതിയ മോഡലുകളുമായിട്ടായിരിക്കും മാരുതി സുസുക്കിയുടെ അടുത്ത വര്‍ഷത്തേക്കുള്ള രംഗപ്രവേശം. പുതിയ കാറുകളുടെയും എസ്യുവികളുടെയും വിപുലമായ നിരയാണ് കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ ഇറക്കുക. പുതിയ ബ്രെസ, ആള്‍ട്ടോ, പുതുക്കിയ ബലേനോ, ജിംനി ഓഫ് റോഡര്‍ എന്നിവയാണ് 2022-ല്‍ കമ്പനി പുറത്തിറക്കുന്നവ. ഇതോടൊപ്പം ടൊയോട്ടയുമായി സഹകരിച്ച് പുതിയ മിഡ്സൈസ് എസ്യുവിയും കമ്പനി ഒരുക്കുന്നുണ്ട്.

അടിമുടി മാറ്റത്തോടെ ബലേനോ

മാരുതിയുടെ ഇവിടെ വാഹന നിരയിലെ ഏറ്റവും പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അടുത്ത ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ പതിപ്പ് നിരവധി മാറ്റങ്ങളോടെയാകും വിപണിയില്‍ എത്തുക.കാഴ്ചയില്‍ വലിയ മാറ്റങ്ങളൊന്നും ബലേനൊയ്ക്ക് കമ്പനി നല്‍കിയിട്ടില്ല.എന്നാല്‍ അകത്തളങ്ങളിലും മറ്റുമാണ് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുക.

Maruti Suzuki Baleno Achieves 8 Lakh Sales Milestone In India

ബലേനയുടെ ഇന്റീരിയറില്‍ നിരവധി മാറ്റങ്ങള്‍ കമ്പനി കൊണ്ടുവരുന്നുണ്ട് എന്നാണ് അറിയുന്നത്.വലിയ എം ഐ ഡി ഉള്ള അപ്‌ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റുചെയ്ത ഫീച്ചറുകളും സാധ്യമായ ഇ-സിം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, പുതിയ സീറ്റുകള്‍ തുടങ്ങിയവ പുത്തന്‍ കൂട്ടി ചേര്‍ക്കലുകളായിരിക്കും.എന്നാല്‍ എഞ്ചിന്‍ പഴയ 1.2-ലിറ്റര്‍ നോണ്‍-ഹൈബ്രിഡ്, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകള്‍ തന്നെ നിലനിര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്.

2022 Maruti Baleno to get all-new interior | Autocar India

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോളും എസ്എച്ച് വി എസ് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും നിലനിര്‍ത്തുകയാണെങ്കില്‍, ആദ്യത്തേത് 83 ബി എച്ച് പി കരുത്തും 110 എന്‍ എംടോര്‍ക്കും രണ്ടാമത്തേത് 89 ബി എച്ച് പി കരുത്തും 110 എന്‍ എംടോര്‍ക്കും നല്‍കും.മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ മോഡലില്‍ ഉണ്ടാകും.

നിലവിലെ മോഡലില്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് റെസ്ട്രെയ്ന്റ് സിസ്റ്റം, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുറത്ത്, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത സ്ലീക്കര്‍ ഹെഡ്ലാമ്പുകളാണ് ഇടംപിടിക്കുന്നത്.

ഒപ്പം പുതിയ ബോണറ്റ് ഘടനയും, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കോടുകൂടിയ റീസ്റ്റൈല്‍ ചെയ്ത ഫ്രണ്ട് ബമ്പറും പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകളുമുണ്ട്. മധ്യഭാഗത്ത് സുസുക്കി ബാഡ്ജ് ഘടിപ്പിച്ച നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് പുതിയതില്‍ ഗ്രില്‍ വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകും.പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും വാഹനത്തില്‍ ഇടംപിടിക്കും.പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ട്വീക്ക് ചെയ്ത ടെയില്‍ഗേറ്റ്, പുതുക്കിയ ബമ്പര്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

2022 Maruti Suzuki Baleno Facelift Spotted Testing In India

കൂടുതല്‍ പ്രീമിയം സാമഗ്രികള്‍ ഉപയോഗിച്ച് ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ പുറംഭാഗം പോലെ തന്നെ ഇന്റീരിയറും ഒരു വലിയ നവീകരണത്തിന് വിധേയമായിട്ടുണ്ടെന്ന് വേണം കരുതാന്‍. കൂടാതെ,മൂന്നാം തലമുറ ഗ്ലോബല്‍ എസ്-ക്രോസില്‍ നിന്ന് കടമെടുത്ത 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്വിഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും പുതിയ ബലേനോയിലും ലഭ്യമാകും.

5.97 ലക്ഷം രൂപ മുതല്‍ 9.33 ലക്ഷം രൂപ വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില. എന്നാല്‍ നവീകരണങ്ങളോടെ എത്തുന്ന മോഡലിന്റെ വില ഇനിയും ഉയരുമെന്നാണ് സൂചന.