'ആള്‍ട്ടോ'യുടെ ചേട്ടനായി 'എസ്-പ്രെസ്സോ'; ബുക്കിംഗ് ആരംഭിക്കുന്നു

ചെറുകാറുകളുടെ ലോകത്ത് മത്സരം ശക്തമായിരിക്കുകയാണ്. ഈ ശ്രേണിയില്‍ റെനോ ക്വിഡും ടാറ്റാ ടിയാഗോയുമൊക്കെ കളംപിടിച്ച് തുടങ്ങിയിരിക്കുന്നതിനാല്‍ ആള്‍ട്ടോ കൊണ്ടുമാത്രം ഇനി പിടിച്ചുനില്‍പ്പ് സാധ്യമല്ലെന്ന നിഗമനത്തിലാണ് മാരുതി. അതിനാല്‍ പുതിയ മോഡലിറക്കി കുത്തക ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി. “എസ്-പ്രെസ്സോ” എന്നു പേരുള്ള പുതിയ മോഡല്‍ സെപ്റ്റംബര്‍ 30 ന് മാരുതി വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്.

വാഹനം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പായി സെപ്റ്റംബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 2018 ഓട്ടോ എക്സ്പോയില്‍ അണിനിരന്ന ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള മാരുതിയുടെ പുതിയ ചെറു കാറാണ് “എസ്-പ്രെസ്സോ”. ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നിനാല്‍ ക്രോസ്ഓവര്‍ ഡിസൈനായിരിക്കും എസ്-പ്രെസ്സോ പിന്തുടരുക. സ്വിഫ്റ്റ്, വാഗണ്‍ആര്‍, ഇഗ്‌നിസ് എന്നിവയില്‍ വരുന്ന അതേ ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാവും എസ്സ്-പ്രെസ്സോ ഒരുങ്ങുന്നത്.

Confirmed: Maruti S-Presso To Launch On 30 September

Read more

ആള്‍ട്ടോ കെ10 -ന് മുകളിലാവും പുതിയ വാഹനത്തിന്റെ സ്ഥാനം. ആള്‍ട്ടോ കെ10 -ല്‍ കരുത്ത് പകരുന്ന അതേ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റാണ് ഇതിലും. 68 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. ഭാരത് സ്റ്റേജ് VI നിലവാരം എഞ്ചിന്‍ പുലര്‍ത്തും. 3 – 4 ലക്ഷം രൂപവരെയാവാം വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.