പുതിയ ടര്‍ബോ എഞ്ചിനും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും, ജീപ്പ് കോംപസിന്റെ പുതിയ മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍

എസ്യുവി കാറുകളിലെ അധികായന്‍മാരായ ജീപ്പ് കോംപസിന്റെ പുതിയ മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇറങ്ങി. പുതിയ ടര്‍ബോ എഞ്ചിനും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡലിനെ ജീപ്പ് ഇറക്കിയിരിക്കുന്നത്. മറ്റ് MHEV മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി മൈല്‍ഡ് ഹൈബ്രിഡ് (MHEV) കോമ്പസിന് ചില ആപ്ലിക്കേഷനുകള്‍ക്കായി ശുദ്ധമായ ഇലക്ട്രിക് പവറില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇ-ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നാണ് ജീപ്പ് പുതിയ മോഡലിന് വിളിക്കുന്ന പേര്. എസ്യുവിയുടെ പെട്രോള്‍ എഞ്ചിനെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന ഒരു മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമാണ് ഈ പുതിയ എഞ്ചിന്‍.മിക്ക കാറുകളിലും 48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനങ്ങള്‍ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ടോര്‍ഖ് അസിസ്റ്റന്‍സ് അല്ലെങ്കില്‍ ഇലക്ട്രിക് കോസ്റ്റിംഗ് വാഗ്ദാനം ചെയ്യുന്നതാണ്. എന്നാല്‍ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറായ ജീപ്പിന്റെ സിസ്റ്റം ഇവയില്‍ നിന്നെല്ലാം അല്‍പ്പം വ്യത്യസ്തമായിരിക്കും.

2022 Jeep Compass Mild-hybrid Spotted Without Any Camo

ഇലക്ട്രിക് മോട്ടോറില്‍ നിന്നുള്ള കരുത്ത് ഉപയോഗിച്ച് സ്റ്റോപ്പ്-ഗോ ട്രാഫിക്കിലും പാര്‍ക്കിംഗ് സമയത്തും എസ്യുവി ഇവി മോഡില്‍ ചലിക്കും. ഇതില്‍ കൂടുതലായാല്‍ പെട്രോള്‍ എഞ്ചിന്‍ സ്വമേധയാ പ്രവര്‍ത്തനം ആരംഭിക്കും.എല്ലാ മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളെയും പോലെ ജീപ്പിന്റെ എസ്യുവിക്കും റീജനറേറ്റീവ് ബ്രേക്കിംഗ് ഉണ്ടാവും.ഇത് വേഗത കുറയ്ക്കുമ്പോള്‍ ബാറ്ററി പായ്ക്കിലേക്ക് നഷ്ടപ്പെട്ട ഊര്‍ജ്ജം വീണ്ടെടുക്കാന്‍ അനുവദിക്കുന്നു.

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന്‍ പരമാവധി 130 ബിഎച്ച് പി പവറില്‍ 240 എന്‍ എം ടോര്‍ക്കാണ് ഉത്പാദിപ്പിക്കുന്നത്.പെട്രോള്‍ എഞ്ചിനെ സഹായിക്കുന്നത് 48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാണ്. അത് 20 ബിഎച്ച് പി, 55 എന്‍ എം ടോര്‍ക് എന്നിവയില്‍ റേറ്റുചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ ഫീച്ചര്‍ ചെയ്യുന്നു. കോമ്പസ് ഇ-ഹൈബ്രിഡിന് ഏകദേശം 17 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ എസ്യുവി നിര്‍മാതാക്കളായ ജീപ്പ് അവകാശപ്പെടുന്നത്.

UK-spec Jeep Compass Mild Hybrid Announced | CarDekho.com

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, കണക്റ്റഡ് കാര്‍ ടെക്നോളജി, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡ്യുവല്‍ പേന്‍ സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവ യുകെ സ്‌പെക്ക് കോമ്പസിന്റെ സവിശേഷതകളാണ്.കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, പൈലറ്റ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം എന്നിവയും പുതിയ ജീപ്പ് കോമ്പസ് ഹൈബ്രിഡിന്റെ സുരക്ഷാ സവിശേഷതകളില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ ഫെയ്സ്ലിഫ്റ്റ് ചെയ്ത കോമ്പസ് ട്രെയില്‍ഹോക്കിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കാനാണ് ജീപ്പ് ഒരുങ്ങുന്നത്.

UK-spec Jeep Compass Mild Hybrid Announced | CarDekho.com

മൈല്‍ഡ് ഹൈബ്രിഡ് കോമ്പസിന്റെ ലോഞ്ചിന്റെ ഭാഗമായി ജീപ്പ് യുകെയില്‍ ഒരു പുതിയ അപ്ലാന്‍ഡ് സ്‌പെഷ്യല്‍ എഡിഷനും അവതരിപ്പിച്ചു.ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് യൂണിറ്റാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.ബ്ലാക്ക് ഔട്ട് റൂഫും അലോയ് വീലുകളുമുള്ള മാറ്റര്‍ അസൂര്‍ ബോഡി കളറിലാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.ഗ്രില്ലിലെ ബ്രോണ്‍സ് കളറിലുള്ള എലമെന്റുകളും പിന്നിലെ സ്‌കിഡ് പ്ലേറ്റും പുത്തന്‍ ജീപ്പ് കോമ്പസിന്റെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന് ഗംഭീര രൂപമാണ് നല്‍കുന്നത്.