ഷോറൂമില്‍നിന്ന് ഇറക്കിക്കൊണ്ടു വന്ന ജീപ്പ് കോംപാസ് പണി മുടക്കി

ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പ് കോംപസ്. നല്ലതു മാത്രമേ ഈ മോഡലിനെ കുറിച്ച് വാഹന വിപണിക്ക് പറയുവാനുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ജീപ്പ് കോംപസിന് മേല്‍ കരി നിഴല്‍ വീഴ്ത്തുകയാണ്. ഷോറൂമില്‍നിന്ന് ഇറക്കിക്കൊണ്ടു വന്ന കോംപസ് മണിക്കൂറുകള്‍ക്കുള്ളില്‍ പണിമുടക്കി എന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്തു വന്നിരിക്കുകയാണ്.

അസാം സ്വദേശി ജയന്ത പുകാനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കോംപസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ഗുവാഹത്തിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ജയന്ത ജീപ്പ് കോംപസ സ്വന്തമാക്കിയത്.വെറും മൂന്നു മണിക്കൂറും 172 കിലോമീറ്ററും മാത്രമാണ് വാഹനം ഓടിച്ചതെന്ന് ജയന്ത പോസ്റ്റില്‍ പറയുന്നു. ഗുവാഹത്തിയില്‍ നിന്ന് ദുലാജാനിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ജീപ്പ് കോംപസിന്റെ മുന്‍ പാസഞ്ചര്‍ സൈഡ് വീല്‍ ഇളകിപോയി. ജീപ്പിനെ പോലൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇത്ര നിലവാരമില്ലായ്മ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജയന്ത പറയുന്നത്.

ജീപ്പിന്റെ ഈ ഗുരുതര വീഴ്ചക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. പുതിയ ഒരു വാഹനത്തിന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ജീപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://www.facebook.com/jayanta.phukan.35/posts/1977554475591197