വില്‍പ്പനയിലെ മരവിപ്പ്; മോഡലുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

രാജ്യത്തെ വാഹന വിപണി വില്‍പ്പനയില്‍ വന്‍തിരിച്ചടിയാണ് കുറച്ചു മാസങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്നത്. വില്‍പ്പന മന്ദഗതിയിലായതോടെ വമ്പന്‍ ഓഫറുകളൊരുക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് കമ്പനികള്‍. ഇതിന്റെ ഭാഗമായി ഓഗസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് രണ്ട് ലക്ഷം രൂപവരെ വിലക്കുറവ് പ്രഖ്യാപിച്ച് വന്നിരിക്കുകയാണ് ഹ്യുണ്ടായി. തങ്ങളുടെ ഏഴ് മോഡലുകള്‍ക്കാണ് ഹ്യുണ്ടായി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Santro 5

സാന്റ്രോയ്ക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി നല്‍കുന്നത്. ഇതില്‍ 15,000 രൂപ നേരിട്ടുള്ള ക്യാഷ്ബാക്കായും, പഴയ കാര്‍ പുതിയതുമായി എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 30,000 രൂപ എക്സ്ചേഞ്ച് ബോണസായും ലഭിക്കും. പഴയ വാഹനം മറ്റു കമ്പനികളുടേതാണെങ്കില്‍ 20,000 രൂപയാണ് ബോണസായി ലഭിക്കുക. ഗ്രാന്റ് ഐ10 ന് 95,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് നല്‍കുന്നത്. നേരിട്ടുള്ള ക്യാഷ്ബാക്കായി 60,000 രൂപയും എക്സ്ചേഞ്ച് ബോണസായി 30,000 രൂപയുമാണ് ഹ്യുണ്ടായി ഈ മാസം നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 5,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

Elite I20 1

ഐ20 യ്ക്ക് 25,000 രൂപ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ആനുകുല്യങ്ങള്‍. 20,000 രൂപ എക്സ്ചേഞ്ച് ബോണസായി തരുമ്പോല്‍ 5,000 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇളവാണ്. എക്‌സെന്റിന് 60,000 രൂപ ക്യാഷ്ബാക്കായും, 35,000 രൂപ എക്സ്ചേഞ്ച് ബോണസായും, 5,000 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇളവായും ഒരു ലക്ഷം രൂപവരെ ഇളവ് ലഭിക്കും. വെര്‍ണയില്‍ 30,000 രൂപ ബോണസായും 10,000 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള ഇളവായും ലഭിക്കും.

Read more

2018 Hyundai Elantra
എലാന്റയ്ക്ക് രണ്ട് ലക്ഷം രൂപവരെ ഇളവാണ് നല്‍കുന്നത്. ഇതില്‍1.75 ലക്ഷം രൂപ ക്യാഷ്ബാക്കായും, 75,000 രൂപ എക്സ്ചേഞ്ച് ബോണസായിട്ടുമാണ് ഹ്യുണ്ടായി നല്‍കുന്നത്. 25,000 രൂപ ക്യാഷ്ബാക്കായും, 75,000 രൂപ എക്സ്ചേഞ്ച് ബോണസായിട്ടും ട്യൂസണ്‍ എസ്‌യുവിയ്ക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യവും ഓഗസ്റ്റില്‍ ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.