ഗ്രേറ്റ് ഫോര്‍ഡ് എന്‍ഡവര്‍ ഡ്രൈവ് എക്‌സ്പീരിയന്‍സ് കൊച്ചിയിലും എത്തിച്ച് ഫോര്‍ഡ്

ഫോര്‍ഡ് ഇന്ത്യ അവരുടെ മാര്‍ക്വി ഇവന്റുകളില്‍ ഒന്നായ ഗ്രേറ്റ് ഫോര്‍ഡ് എന്‍ഡവര്‍ ഡ്രൈവ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളെയും മാധ്യമങ്ങളെയും പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. പുതുതായി പുറത്തിക്കിയ ഫോര്‍ഡ് എന്‍ഡവറിന്റെ ബെസ്റ്റ് ഇന്‍ ക്ലാസ് ഓഫ് റോഡിംഗ് സവിശേഷതകള്‍ നേരിട്ട് അനുഭവിച്ച് അറിയാനുള്ള അവസരം ഒരുക്കുകയായിരുന്നു ഫോര്‍ഡ്.

കൊടും വളവ്, കുത്തനെയുള്ള കയറ്റവും ഇറക്കവും, ചെളി, നിരപ്പല്ലാത്ത പ്രതലങ്ങള്‍, ഹൈ ഡിഗ്രി ടില്‍റ്റിലുള്ള ഡ്രൈവിംഗ് തുടങ്ങി കൃത്രിമമായി ഉണ്ടാക്കിയ ട്രാക്കിലൂടെയാണ് ഡ്രൈവില്‍ പങ്കെടുത്തവര്‍ വാഹനം ഓടിച്ചത്. പ്രീമിയം എസ്‌യുവിയുടെ അസാധാരണമായ ഡ്രൈവിംഗ് ക്വാളിറ്റി, ഡൈനാമിക് ഹാന്‍ഡ്‌ലിംഗ് തുടങ്ങിയവ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

https://www.instagram.com/p/BxEi6wrg_3M/?utm_source=ig_web_copy_link

28.19 ലക്ഷം രൂപ വിലയില്‍ ആരംഭിക്കുന്ന പ്രീമിയം എസ്‌യുവിയുടെ 2019 പതിപ്പ് ക്ലാസ് ലീഡിംഗ് ഓഫ് റോഡ് സവിശേഷതകള്‍ക്കൊപ്പം റോഡ് പ്രസന്‍സും സ്‌റ്റൈലും കണ്‍വീനിയന്‍സും മികച്ച രീതിയില്‍ സന്നിവേശിപ്പിച്ചിട്ടുള്ളതാണ്. പുതിയ ഫോര്‍ഡ് എന്‍ഡവര്‍, ഫണ്‍ ടൂ ഡ്രൈവ് 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDCi ഡീസല്‍ എന്‍ജിനിലും 3.2 ലിറ്റര്‍ ഫൈവ് സിലിണ്ടര്‍ TDCi പതിപ്പിലും ലഭ്യമാണ്.

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDCi എന്‍ജിന്‍ സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ഓട്ടോമാറ്റിക്കിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷനുള്ള പുതിയ 2.2 ലിറ്റര്‍ എന്‍ജിന് 14.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട്. ഓട്ടോമാറ്റിക്ക് പതിപ്പിന് മുമ്പുണ്ടായിരുന്ന 12.62 കിലോമീറ്റര്‍ ഇന്ധനക്ഷമത മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.

പുതിയ ഫോര്‍ഡ് എന്‍ഡവര്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. ഇതില്‍ ഡിഫ്യൂസ്ഡ് സില്‍വര്‍ എന്ന ബ്രാന്‍ഡ് ന്യൂ നിറവുമുണ്ട്. ഇതിനൊപ്പം സണ്‍സെറ്റ് റെഡ്, ഡയമണ്ട് വൈറ്റ്, അബ്‌സൊലൂട്ട് ബ്ലാക്ക്, മൂണ്‍ഡസ്റ്റ് സില്‍വര്‍ എന്നീ നിറങ്ങളുമുണ്ട്. ഫോര്‍ഡിന്റെ ചെന്നൈയിലുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയിലാണ് പ്രീമിയം എസ്‌യുവി അസംബ്ലി ചെയ്തിരിക്കുന്നത്.