ഫിയറ്റ് പൂന്തോയ്ക്ക് ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക്, ഇത് വാഹന ചരിത്രത്തില്‍ ആദ്യം

ക്രാഷ് ടെക്സ്റ്റില്‍ ചരിത്രത്തിലാദ്യമായി ഒരു കാറിന് പൂജ്യം മാര്‍ക്ക്. വമ്പന്‍ സുരക്ഷ അവകാശപ്പെടുന്ന ഫോഡ് പൂന്തോയാണ് സുരക്ഷാ പരിശോധനയില്‍ പൂര്‍ണമായും പരാജയപ്പെട്ടത്. വര്‍ഷം 70 തോളം പുതിയ മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുന്ന യൂറോ ന്യൂ കാര്‍ അസസ്സ്‌മെന്റ് പ്രോഗ്രാമിന്റെ പരിശോധനയിലാണ് ഇത്. യാത്രയില്‍ എത്ര സുരക്ഷിതമായിരിക്കും എന്ന് പരിശോധിച്ചാണ് യൂറോ ന്യൂ കാര്‍ അസസ്സ്‌മെന്റ് പ്രോഗ്രാം വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത്.

2005 ലാണ് ഈ കാര്‍ ഫിയറ്റ് നിരത്തിലിറക്കുന്നത്. ഇപ്പോഴും ഇത് വിപണിയിലുണ്ട്. ഫൈവ് സ്റ്റാര്‍ റേറ്റിംഗ്‌ങ്ങോടെയാണ് കാര്‍ രംഗ പ്രവേശം ചെയ്തത്. സുപ്പര്‍മിനി മോഡലിലുള്ള കാറിന് ഫൈവ് സ്റ്റാര്‍ ലഭിക്കുന്നതും അന്നാദ്യമായിരുന്നു. ഇപ്പോള്‍ 2017 ല്‍ കാര്‍ പൂജ്യം റേറ്റിംഗ് കിട്ടുന്ന കാറായി പൂന്തോ മാറിയത് വാഹന പ്രേമികളില്‍ വന്‍ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്‍സിഎപിയുടെ റേറ്റിംഗ് രീതികളുടെ മുഖം മാറിയതാണ് പൂന്തോക്ക് തിരിച്ചടിയായത്. 2009 ലാണ് പുതിയ തരം റേറ്റിംഗ് നിലവില്‍ വരുന്നത്. 2015 ല്‍ അത് പിന്നെയും പരിഷ്‌കരിച്ചു. 12 വര്‍ഷത്തോളമായി വിപണിയില്‍ തുടരുന്ന പൂന്തോ സുരക്ഷ സംബന്ധിച്ച് നടത്തിയ നാല് മേഖലകളിലും പരാജയപ്പെട്ടു.