രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസിൽ നിന്ന് ഇ-വാഹനങ്ങളെ ഒഴിവാക്കി

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് അടയ്ക്കുന്നതിൽ നിന്ന് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കിയതായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

Read more

പുതിയ രജിസ്ട്രേഷൻ മാർക്ക് നൽകുന്നതിനുള്ള ഫീസ് അടയ്ക്കുന്നതിൽ നിന്നും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ  ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇലക്ട്രോണിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഇളവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.