ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ സ്റ്റോക്ക് കാലി; 98.90 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു എക്സ് 7

രണ്ട് വേരിയൻറ് ഓപ്ഷനുകളിലാണ് ബി‌എം‌ഡബ്ല്യു എക്സ് 7 അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്, ഇവ രണ്ടും 98.90 ലക്ഷം രൂപ എക്സ് ഷോറും വിലയുള്ളവയാണ്. ഈ ആഡംബര എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ കാറിന്റെ മുഴുവൻ സ്റ്റോക്കും വിറ്റുപോയെന്നും ഇനി ഈ വർഷത്തേക്ക് വിൽപന ഉണ്ടാവില്ലെന്നും ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കൾ അറിയിച്ചു.

എന്നാല്‍, ബുക്കിംഗ് കഴിഞ്ഞ ദിവസം കമ്പനി വീണ്ടും ആരംഭിച്ചു. പുതിയ ബുക്കിംഗ് പ്രകാരമുളള വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് 2020 ജനുവരിയോടെ എത്തുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രുദ്രതേജ് സിംഗ് അറിയിച്ചു.