പേടിപ്പിക്കാന്‍ അടുത്തു വന്ന പ്രേതം കണ്ടം വഴിയോടി; വീഡിയോ വൈറല്‍

കൂരാക്കുരിരുട്ടില്‍ വിജനമായ വഴിയിലൂടെ ഒരു കാര്‍ ഓടിച്ചു പോകുന്നു പെട്ടെന്ന് വിജനമായ റോഡിന് മുമ്പില്‍ ഒരു വെളുത്ത വസ്ത്രം ധരിച്ച രൂപം പ്രത്യക്ഷപ്പെടുന്നു. ആ പ്രേതരൂപം കാറിനടുത്തേക്ക് അടുക്കുന്നതും പേടിച്ച് ഓടുന്നു. ഒരു കെട്ടുകഥയായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഒരു കാറിന്റെ പുതിയ പരസ്യമാണ്. ആകാംക്ഷയുണര്‍ത്തുന്ന ഈ പരസ്യം ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓട്ടോണമസ് കാറിന്റേതാണ്.

ഈ പരസ്യ ചിത്രം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായി കൊണ്ടിരിക്കുകയാണ്. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് വീഡിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതിനെ അര്‍ത്ഥവാക്കുന്ന ക്രീയേറ്റീവായിട്ടുള്ള പരസ്യമാണിത്.

പ്രേതരൂപത്തെ കണ്ട് സഡന്‍ ബ്രേക്കിട്ട കാറിനു നേരെ അടുത്തു വന്ന പ്രേതരൂപം കാറിന്റെ ഡോറ് തുറന്നതും പേടിച്ചു വിറച്ച് ഓടിപ്പോകുന്നതും ബിഎംഡബ്ല്യു ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റിനെ അന്വര്‍ത്ഥമാക്കുന്നതാണ്.

കഴിഞ്ഞ കുറച്ചുകാലമായി ഓട്ടോണമസ് കാറുകളുടെ കണ്‍സെപ്റ്റ് മോഡലുകളുടെ പരീക്ഷണത്തിലാണ് കമ്പനി. പരസ്യം കൂടി ഇറങ്ങിയതോടെ എത്രയും പെട്ടെന്ന് ഇത് കമ്പനി വിപണിയിലിറക്കുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികള്‍.

നേരത്തെ ഡ്രൈവറില്ല ബൈക്ക ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നു. ഗോസ്റ്റ് റൈഡര്‍ എന്നാണ് ഡ്രൈവറില്ല ബൈക്കുകള്‍ക്ക് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്ന പേര്. ആര്‍1200 ജിഎസ് മോഡലാണ് ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് അടിസ്ഥാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്താലാണ് റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് കഴിയും.