ആനയുടെ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍: ബുള്ളറ്റിനെ ട്രോളി വീണ്ടും ബജാജ് ഡോമിനോര്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വീണ്ടും ട്രോളി ബജാജ് ഡോമിനോര്‍. ബൈക്കിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് സ്റ്റാര്‍ട്ട് ആകാത്ത വണ്ടി എന്ന സന്ദേശം നല്‍കുന്ന പരസ്യം ബജാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്‍ഡിപെന്‍ഡന്റ്, റൈഡ് ദ് വിന്‍ഡ് തുടങ്ങിയ എഴുത്തുകള്‍ ഇത്തവണ ആനകളുടെ ദേഹത്തുണ്ട്. ദയവായി സ്റ്റാര്‍ട്ടാകു എന്ന് ആനകളോട് പറയുന്നത് ബുള്ളറ്റിന്റെ സ്റ്റാര്‍ട്ടിംഗ് കംപ്ലെയ്ന്റിനെ ഉദ്ദേശിച്ചാണ്. ആനകളെ കൊണ്ടുനടക്കുന്നത് അവസാനിപ്പിക്കു എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

#HaathiMatPalo – 2

Cold starts getting you hot and bothered? #GoHyperriding with #Dominar400. #HaathiMatPalo

Posted by Bajaj Dominar on Wednesday, 31 January 2018

സമാനമായ പരസ്യത്തോടെയാണ് ബജാജ് ഡോമിനോര്‍ ഇന്ത്യയില്‍ ഹിറ്റാക്കിയത്. ആനകളുമായി പോകുന്ന ഒരു കൂട്ടം ആളുകളെ ബജാജ് ഡോമിനോറിലെത്തുന്ന സംഘം അനായാസം മറികടക്കുന്നതായിരുന്നു ആദ്യ പരസ്യത്തിന്റെ പ്രമേയം.