Monday, 17 August 2026
‘Honest storytelling is a powerful means of change
09:51:08 AM IST
National

സിജെപി പ്രതിഷേധത്തിനിടെ പെട്രോൾ ബോംബ് ആക്രമണത്തിന് ശ്രമിച്ചു; ഐഎസ്ഐ ബന്ധമുള്ള ഒൻപതംഗ സംഘം പിടിയിൽ

ന്യൂസ് ഡെസ്ക് 5 August 2026, 11:05 am
SHARE

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകരബന്ധമുള്ള ഒൻപതംഗ സംഘത്തെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരമാണ് സംഘം ജന്തർ മന്തറിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ഒൻപതുപേരിൽ അഞ്ചുപേർ മുതിർന്നവരും നാലുപേർ പ്രായപൂർത്തിയാകാത്തവരുമാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിൽ അതീവ ഗൗരവമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഘത്തിലെ എട്ടുപേർ ഡൽഹിയിലെ ജന്തർ മന്തറിലെത്തി അവിടെ നടന്ന പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി അമൃത്സർ പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ജന്തർ മന്തറിൽ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി പരത്തി പ്രതിഷേധം അലങ്കോലപ്പെടുത്തുക എന്നതായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ഇതിനാവശ്യമായ പെട്രോളും മറ്റ് അസംസ്കൃത വസ്തുക്കളും ഇവർക്ക് ലഭ്യമാക്കിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശിൽ നിന്നുള്ള ഐഎസ്ഐ ബന്ധമുള്ള ഒരാളാണ് ഇതിന് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →