Saturday, 15 August 2026
‘Honest storytelling is a powerful means of change
01:50:15 PM IST
World

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാർ, കാണാതായവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു

SHARE

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ ഉണ്ടായിരുന്ന 17 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില്‍ രണ്ട് പേര്‍ സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ. എംജി എജിഎന്‍ റഗ്‌നാര്‍ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. അടിയന്തിരമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും പങ്കുവച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →