Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:58:08 PM IST
Kerala

നാടെങ്ങും പൊലീസ് തിരയുന്ന അർജുൻ ആയങ്കി ചായകുടിക്കാൻ എടപ്പാളിലെത്തി; റിഹാബിലിറ്റേഷൻ സെന്ററിനകത്തെ ക്യാന്റീനിൽ നിന്ന് ചായ കുടിച്ചു മടങ്ങി

ന്യൂസ് ഡെസ്ക് 8 August 2026, 4:22 pm
SHARE

നാടെങ്ങും പൊലീസ് തിരയുന്ന സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസ് പ്രതിയും സൈബര്‍ ഇടങ്ങളിലെ മുന്‍ പോരാളിയുമായ അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായി റിപ്പോർട്ട്. എവർഗ്രീൻ എന്ന റിഹാബിലിറ്റേഷൻ സെന്ററിനകത്തെ ക്യാന്റീനിൽ നിന്ന് ചായ കുടിച്ചു മടങ്ങുന്ന അർജുന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വാഹനങ്ങൾ മാറിയാണ് അർജുൻ സഞ്ചരിക്കുന്നത്. അതേസമയം അർജുൻ ആയങ്കിക്കായി സംസ്ഥാനത്ത് പോലീസ് വ്യാപക തിരച്ചിലാണ് നടത്തിവരുന്നത്.

അര്‍ജുന്‍ ആയങ്കി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നതായും റിപ്പൊസ്റ്റുണ്ട്. ഒരു മണിക്കൂർ മാത്രമാണ് അര്‍ജുന്‍ ആയങ്കി അവിടെ ഉണ്ടായിരുന്നത്. അർജുൻ ആയങ്കി എടപ്പാൾ വരെ എത്തിയ വാഹനം ഇപ്പോൾ കണ്ണൂരിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സംസ്ഥാന അതിർത്തി മേഖലകളിൽ അടക്കം ഊർജിത തിരച്ചിലാണ് പുരോഗമിക്കുന്നത്. ഒളിവിലിരുന്നുള്ള അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്.

അതിനിടെ ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല’ എന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →