Wednesday, 19 August 2026
‘Honest storytelling is a powerful means of change
06:31:11 AM IST
National

‘രക്ഷിതാക്കള്‍ എല്ലാം ത്യജിച്ചു, പക്ഷേ ഞാൻ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ത്ഥി ജീവനൊടുക്കി

ന്യൂസ് ഡെസ്ക് 27 July 2026, 10:29 am
SHARE

രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പ്രവേശന പരീക്ഷയില്‍ വെറും 166 മാര്‍ക്ക് മാത്രമേ വിദ്യാര്‍ഥിക്ക് ലഭിച്ചിരുന്നുള്ളൂ. പരീക്ഷയില്‍ യോഗ്യത നേടാത്തതില്‍ പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം പറയുന്നു.

രക്ഷിതാക്കള്‍ എല്ലാം ത്യജിച്ചു പക്ഷേ താന്‍ പരാജയപ്പെട്ടു എന്ന് കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ എനിക്ക് അത്രയേറെ സ്‌നേഹം നല്‍കി, പക്ഷേ നിങ്ങളുടെ ഒരൊറ്റ ആഗ്രഹം പോലും നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധിയിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങള്‍ എനിക്ക് പിന്തുണ നല്‍കി. സഹോദരാ, നിങ്ങള്‍ എനിക്ക് വലിയൊരു പിന്തുണയായിരുന്നു.

അച്ഛനമ്മമാരേക്കാള്‍ ഉപരിയായി നിങ്ങള്‍ എന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങള്‍ ഉത്തരവാദിയല്ല. ഞാന്‍ നീറ്റിന് പഠിക്കുമ്പോള്‍ പോലും നിങ്ങള്‍ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയാതെ ഞാന്‍ പരാജയപ്പെട്ടു. സഹോദരാ, അച്ഛനെയും അമ്മയെയും നന്നായി നോക്കണം. അവര്‍ക്ക് ഒന്നിനും ഒരു കുറവും വരുത്തരുത് എന്നും അങ്കിത കുറിപ്പില്‍ പറയുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →