Wednesday, 19 August 2026
‘Honest storytelling is a powerful means of change
12:23:04 PM IST
Kerala

വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; നിർണായകമായത് നേരത്തെ പിടിയിലായ അധ്യാപികമാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ

SHARE

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുട്ടോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മ (30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്.
വിഷയത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെ തുടർന്നാണ് വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആവശ്യക്കാരെ നേരിട്ട് കാണാതെയാണ് അക്കൗണ്ടുകൾ മുഖേന ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ ഇടപാടുകൾ നടത്തിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →