ഡൽഹിയിൽ അസാധാരണ സാഹചര്യം; 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു, സമരപ്പന്തലിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നു
സിജെപി സമരം ശക്തമായതോടെ ഡൽഹിയിൽ അസാധാരണ സാഹചര്യം. 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. 34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം.
രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സിആർപിഎഫും ആറ് കമ്പനി ആർഎഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി എസ്എസ്ബിയും ഒരു കമ്പനി ഐടിബിപി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനിയെ ദില്ലിയിൽ എത്തി.
അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.
നാല് വയസ്സുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു ; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ച് മുത്തശ്ശി
അടുത്ത വർഷത്തോടെ ഒരു കോടി യുവാക്കൾക്ക് എഐയിൽ പരിശീലനം നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി