അനുമോദന ചടങ്ങിൽ ‘അക്ഷരമറിയില്ലേ?’ എന്ന് ചോദിച്ച് കുട്ടികളെ അപമാനിച്ചു, ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ; മുൻമന്ത്രി കെ. ടി. ജലീലിനെതിരെ ആരോപണം
ന്യൂസ് ഡെസ്ക്
13 July 2026, 3:15 pm
അനുമോദന ചടങ്ങിൽവെച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കുട്ടികളെ അപമാനിച്ചതായി ആരോപണം. . പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് മുൻ മന്ത്രി കെ ടി ജലീൽ കുട്ടികളെ അപമാനിച്ചതായാണ് ആരോപണമുയർന്നിരിക്കുന്നത്.
ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം.
മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.
Read More
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി; സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
ന്യൂസ് ഡെസ്ക്
View all posts →