ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ്; എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത
പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ വിവാദമായ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത. കേസന്വേഷണത്തിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എസ് ഐ ടി തലവനായ എസ് പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു.
റിപ്പോർട്ടിൽ എം ആർ അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകളും സംശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ശുപാർശ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഉടൻ തന്നെ നിർണായക തീരുമാനമെടുക്കുമെന്നാണ് വിവരം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ എ ഡി ജി പി യുടെ നേതൃത്വത്തിൽ അട്ടിമറി നടന്നെന്നാണ് കണ്ടെത്തൽ.
കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നൽകിയിട്ടുണ്ട്. എ ഡി ജി പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ.
നെടുമ്പാശ്ശേരി ഹോട്ടലിൽ വൻ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തി; ആളപായമില്ല
‘ആർഎസ്എസ് പരിപാടിയിൽ വി.സി പങ്കെടുത്തത് പദവിക്ക് നിരക്കാത്ത നടപടി’: മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ