ആദ്യ ഗോൾ നേടിയപ്പോൾ കാര്യങ്ങൾ എളുപ്പമാണെന്ന് കരുതി, പക്ഷെ സംഭവിച്ചത് മറിച്ചാണ്, ഈ ടീമിനെ തോൽപ്പിക്കാൻ പ്രയാസമായിരുന്നു: ലയണൽ മെസ്സി
ലോക ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച മത്സരം. ഇന്ന് ഫിഫ ലോകകപ്പിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളിന് അര്‍ജന്റീന ജയിക്കുമ്പോള്‍ തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ. ലയണല്‍ മെസ്സി ആദ്യ ഗോളടിച്ച് തകര്‍പ്പന്‍ പോരാട്ടത്തിന് തിരികൊളുത്തിയെങ്കിലും കേപ് വെര്‍ദെയുടെ പോരാട്ടവീര്യം അവിടെ തുടങ്ങുകയായിരുന്നു.
29-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാല്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും ടീമിന് രക്ഷയായത്. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയത് ലയണൽ മെസിയാണ്. മത്സരശേഷം അദ്ദേഹം സംസാരിച്ചു.
“ഇതൊരു പ്രയാസമകാരമായ മത്സരമായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; സ്പെയിനിനോടും ഉറുഗ്വേയോടും തോൽക്കാതിരുന്ന ടീമാണ് അവർ. ആദ്യ ഗോൾ കണ്ടെത്തുക എന്നത് ഞങ്ങൾ സാധ്യമാക്കി. അതിനുശേഷം ഞങ്ങൾ കുറച്ച് സമാധാനത്തോടെ കളിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതി, എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്”
‘പന്ത് കൈവിട്ടുപോയി, അവരെ വേണ്ടവിധം സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞില്ല; അതേസമയം അവർ തങ്ങളുടെ കരുത്ത് ഉപയോഗിച്ച് തിരിച്ചടിക്കുകയും ചെയ്തു. മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; ഇതൊരു നോക്കൗട്ട് ടൂർണമെന്റാണ്, ഇവിടെ ആരും ഒന്നും സൗജന്യമായി നൽകില്ല.” ലയണൽ മെസ്സി പറഞ്ഞു.
‘ഇത് ബാറ്റ് തന്നെയാണോ’; മത്സരശേഷം സിറാജിന്റെ ബാറ്റ് പരിശോധിച്ച് ശ്രീലങ്കൻ താരങ്ങൾ; ചിരിയടക്കാനാകാതെ ഗംഭീർ
‘ഗിൽ പൂർണ ആരോഗ്യവാൻ, ശ്രീലങ്കയ്ക്കെതിരെ കളിക്കും’; സ്ഥിരീകരിച്ച് ഇന്ത്യൻ ബോളിംഗ് പരിശീലകൻ