Sunday, 9 August 2026
‘Honest storytelling is a powerful means of change
03:21:11 PM IST
Kerala

‘ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ല’; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ

SHARE

വിഴിഞ്ഞം തുറമുഖത്ത് എംഎസ്‍‍സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ വിശദീകരണക്കുറിപ്പുമായി അദാനി പോർട്സ് സിഇഒ. ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് അദാനി പോർട്സ് സിഇഒ വ്യക്തമാക്കി. സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെയാണ് വിശദീകരണം.

കേരള സർക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടൂ എന്നും അദാനി പോർട്സ് സിഇഒ പറയുന്നു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയാണെന്നും അദാനി പോർട്സ് സിഇഒ പറയുന്നു. സർക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

കുറിപ്പ്

ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി സർക്കാരിന് പുതിയ അപേക്ഷ നൽകി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അന്തിമ കരാറിൽ ഒപ്പിടില്ലെന്നാണ് അപേക്ഷയിൽ വിശദമാക്കുന്നത്. മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് അപേക്ഷ പുതുക്കി നൽകിയത്. വിഴിഞ്ഞത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ കരാർ ആയിട്ടില്ലെന്ന് അദാനി. സർക്കാരിന്റെ അനുമതി തേടിക്കൊണ്ട് അപേക്ഷ പുതുക്കി അദാനി നൽകി. കേരള സർക്കാരുമായി മികച്ച ബന്ധമാണ് തുടരാൻ ആഗ്രഹിക്കുന്നത്. ഓഹരി കൈമാറ്റത്തിന്റെ പ്രാഥമിക നടപടികൾ മാത്രമേ ആയിട്ടുള്ളു. എംഎസ്‍‍സിക്ക് ഓഹരി കൈമാറിയാൽ വിഴിഞ്ഞത്ത് അത് വികസന കുതിപ്പിന് കാരണമാകും. ഓഹരി കൈമാറിയാലും എംഎസ്‍‍സിക്ക് തുറമുഖത്ത് കുത്തക അവകാശം ഉണ്ടാവില്ല. സർക്കാരിന്റെ അനുമതിയോടുകൂടിയേ തുടർനടപടി സ്വീകരിക്കൂ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറി എന്നുള്ള വിമർശനം വന്ന പശ്ചാത്തലത്തിലും മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് അപേക്ഷ പുതുക്കി നൽകിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →