അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും; പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെടുത്തിയെന്ന് വിമർശനം
താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്നാണ് ഇരുവരും പ്രതികരിച്ചത്. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെടുത്തിയെന്നാണ് ഇരുവരുടെയും വിമർശനം. അഭിനേതാക്കളുടെ സംഘടന അമ്മയിൽ ചേരിപ്പോര് തുടരുന്നതിനിടെയാണ് താരങ്ങളുടെ രാജി.
പടിയിറങ്ങൽ പിന്മാറ്റം അല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് നടിമാരുടെ സമൂഹമാധ്യമ പോസ്റ്റ്. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി സംഘടനയിൽ പോരാടി എന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്നും നടിമാർ പറയുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നു എന്നും പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും തിരിച്ചുവന്നു എന്നും വിമർശനമുണ്ട്. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല വിശ്വാസയോഗ്യതയാണെന്നും താരങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
വിദേശ പഠനത്തിൽ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്: മാറുന്ന ഇന്ത്യൻ വിദ്യാർത്ഥി മനോഭാവം
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി